ന്യൂഡല്‍ഹി: സ്തനാര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ് നടി ഹിന ഖാന്‍. ചികിത്സയുടെ ഭാഗമായി കീമോയും നടക്കുന്നുണ്ട്. കണ്ണിന്റെ ക്ലോസപ്പ് ചിത്രവും അതിനോടൊപ്പമുള്ള വരികളും ആണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്.
മറ്റുകണ്‍പീലികള്‍ എല്ലാം കൊഴിഞ്ഞു പോയപ്പോള്‍ പിടിച്ചു നില്‍ക്കുന്ന അവസാനത്തെ കണ്‍പീലിയാണ് ചിത്രത്തിലുള്ളത്. ഈ കണ്‍പീലിയെ ധീരയെന്നും പോരാളിയെന്നും തനിക്ക് പ്രചോദനവുമാണെന്ന് ഹിന വിശേഷിപ്പിക്കുന്നു.
തന്റെ ഇപ്പോഴത്തെ പ്രചോദനത്തിന്റെ ഉറവിടം എന്താണെന്നറിയാമോ എന്ന അടിക്കുറിപ്പാണ് നല്‍കിയിരിക്കുന്നത്.
ഒരിക്കല്‍ എന്റെ കണ്ണുകളെ അലങ്കരിച്ച ശക്തവും മനോഹരവുമായ സൈന്യത്തിന്റെ ഭാഗമായിരുന്നു ഈ കണ്‍പീലിയും. കീമോയുടെ അവസാന ഭാഗത്തോടടുക്കുമ്പോള്‍ ഈ ഒരൊറ്റ കണ്‍പീലി പ്രചോദനമാണ്. ഇന്‍ഷാ അല്ലാഹ് എല്ലാം ശരിയാകുമെന്നും പ്രാര്‍ഥന വേണമെന്നും താരം കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക