
തിയറ്ററില്‍ മാത്രമല്ല ഒടിടിയിലും ആവേശം നിറയ്ക്കുകയാണ് മലയാളം സിനിമകള്‍. ഈ ആഴ്ച നാല് സിനിമകളാണ് മലയാളത്തില്‍ നിന്ന് ഒടിടിയില്‍ എത്തുന്നത്. ആന്റണി വര്‍ഗീസ് നായകനായി എത്തിയ കൊണ്ടലും ആസിഫ് അലിയുടെ ലെവല്‍ ക്രോസും സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു. മലയാളത്തില്‍ നിന്നുള്‍പ്പടെ ഈ ആഴ്ചയിലെ ഒടിടി റിലീസിന് എത്തുന്ന ചിത്രങ്ങള്‍.
ആന്റണി വര്‍ഗീസ് നായകനായി എത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം. കടലിനെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങിയത്. കടലില്‍ നിന്നുള്ള ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഷബീര്‍ കല്ലറക്കല്‍, ഗൗതമി നായര്‍, രാജ് ബി ഷെട്ടി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഓണം റിലീസായ ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെ തിങ്കളാഴ്ച മുതലാണ് സ്ട്രീമിങ് ആരംഭിച്ചത്.
ആസിഫ് അലിയും അമല പോളും പ്രധാന വേഷങ്ങളില്‍ എത്തിയ ക്രൈം ത്രില്ലര്‍ ചിത്രം. നവാഗതനായ അര്‍ഫാസ് അയൂബ് ആണ് ചിത്രം സംവിധാനം ചെയ്തത്. വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നുള്ള രണ്ട് വ്യക്തികള്‍ തമ്മിലുണ്ടാകുന്ന ബന്ധമാണ് ചിത്രത്തിന് ആധാരമാകുന്നത്. ആമസോണ്‍ പ്രൈമിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.
ബോളിവുഡ് നടി നീന ഗുപ്തയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവാണ് 1000 ബേബീസ്. നജീം കോയ സംവിധാനം ചെയ്യുന്ന സീരീസില്‍ റഹ്മാന്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ക്രൈം ത്രില്ലറായി ഒരുക്കിയ സീരീസില്‍ അശ്വിന്‍ കുമാര്‍, ആദില്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ഒക്ടോബര്‍ 18ന് സീരീസ് സ്ട്രീങ് ആരംഭിക്കും.
സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന മലയാളം സീരീസാണ് സോള്‍ സ്‌റ്റോറീസ്. നാല് എപ്പിസോഡിലായി വരുന്ന സീരീസില്‍ അനാര്‍ക്കലി മരിക്കാര്‍, സുഹാസിനി, ഗോപിക മഞ്ജുഷ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. സ്തീരകളുടെ കഥയാണ് സീരീസില്‍ പറയുന്നത്. മനോരമ മാക്‌സിലൂടെ ഒക്ടോബര്‍ 18 മുതല്‍ ചിത്രം പ്രദര്‍ശനം ആരംഭിക്കും.
തമിഴ് സ്‌പോര്‍ട്‌സ് ഡ്രാമയാണ് ലബ്ബര്‍ പന്ത്. തമിഴരശന്‍ പച്ചമുത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ട് ക്രിക്കറ്റ് കളിക്കാരുടെ മത്സരവും അവരുടെ ജീവിതത്തിലെ വെല്ലുവിളിയുമെല്ലാമാണ് ചിത്രത്തില്‍ പറയുന്നത്. ഹരീഷ് കല്യാണ്‍, സ്വാസിക എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ഒക്ടോബര്‍ 18 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates