ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ, കുടുക്കാനുള്ള ശ്രമം; വീടിന് മുന്നിൽ സ്ത്രീയും കുഞ്ഞും, വിഡിയോയുമായി ബാല

വീട്ടിൽ ആരെല്ലാമോ അതിക്രമിച്ചു കയറാൻ ശ്രമം നടത്തി എന്നാണ് ബാല വിഡിയോയിൽ പറയുന്നത്.
Bala
ബാല
Published on
Updated on

തന്റെ വീടിന് മുന്നിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളുമായി നടൻ ബാല വീണ്ടും ഫെയ്സ്ബുക്ക് വിഡിയോയുമായി രം​ഗത്ത്. ഇന്ന് വെളുപ്പിന് മൂന്നേമുക്കാലോടു കൂടി തന്റെ വീടിനു പുറത്തുനടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. വീട്ടിൽ ആരെല്ലാമോ അതിക്രമിച്ചു കയറാൻ ശ്രമം നടത്തി എന്നാണ് ബാല വിഡിയോയിൽ പറയുന്നത്.

വീടിനു പുറത്തു സ്ഥാപിച്ച സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് താരം പുറത്തുവിട്ടത്. കുഞ്ഞിനെ കൈയ്യിൽ പിടിച്ച് നിൽക്കുന്ന ഒരു സ്ത്രീയേയും കുട്ടിയേയും ഒരു യുവാവിനെയും വിഡിയോയിൽ കാണാം. വീടിന്റെ പ്രവേശന കവാടത്തിൽ ഉറപ്പിച്ചിട്ടുള്ള നെറ്റ് ഡോർ തുറക്കുന്നതും കാണാം. എന്നാൽ ഇവർ മാത്രമല്ല, വേറെയും ആൾക്കാർ വീടിനു പുറത്ത് ആ നേരത്ത് ഉണ്ടായിരുന്നു എന്നാണ് ബാലയുടെ വാദം. കോളിങ് ബെൽ അടിക്കുകയും, വാതിൽ തട്ടി തുറക്കാനും ശ്രമം നടന്നുവെന്നും ബാല ആരോപിക്കുന്നു.

ആരും ആരുടേയും വീട്ടിൽ ഈ നേരത്ത് വന്നു വാതിൽ തുറക്കാൻ ശ്രമിക്കാൻ സാധ്യതയില്ല എന്നും ബാല പറയുന്നു. ഇതൊരു കെണിയാണെന്നും, തന്നെ കുടുക്കാനുള്ള ശ്രമം എന്ന നിലയിലുമാണ് ബാല വിഡിയോയിൽ സംസാരിക്കുന്നത്. ജീവിതത്തിൽ ആദ്യമായാണ് ഇത്തരം കാര്യങ്ങൾ നേരിടുന്നത് എന്നും ബാല പറഞ്ഞു. എന്നാലും താൻ തന്റെ വാക്കിൽ ഉറച്ചു നിൽക്കുന്നു. വാക്ക് വാക്കാണ് എന്നും നടൻ ക്യാപ്‌ഷനിൽ പറയുന്നു.

വീട്ടിൽ ആരെല്ലാമോ അതിക്രമിച്ചു കയറാൻ ശ്രമം നടത്തി എന്നാണ് നടന്റെ വാദം. വീടിനു പുറത്തു സ്ഥാപിച്ച സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇത്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിക്കുന്നു എന്ന മുൻ ഭാര്യയുടെ പരാതിയെ തുടർന്ന് അടുത്തിടെ ബാലയെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com