'ഈ ബന്ധത്തേക്കുറിച്ച് അന്ന് ഞാൻ പേടിച്ചിരുന്നു': വിവാഹ വാർഷികത്തിന് കുറിപ്പുമായി നടി സുജിത

തന്റെ ആത്മവിശ്വാസത്തിനും സന്തോഷത്തിനുമുള്ള കാരണം ധനുഷാണ് എന്നാണ് സുജിത കുറിച്ചത്
sujitha
സുജിതയും ഭർത്താവ് ധനുഷും ഇൻസ്റ്റ​ഗ്രാം
Updated on
1 min read

വിവാഹവാർഷിക ദിനത്തിൽ മനോഹരമായ കുറിപ്പ് പങ്കുവച്ച് നടി സുജിത. ഭർത്താവ് ധനുഷിനൊപ്പം ചോറ്റാനിക്കര ക്ഷേത്രം സന്ദർശിച്ച ശേഷമുള്ള ചിത്രമാണ് സജിത പോസ്റ്റ് ചെയ്തത്. തന്റെ ആത്മവിശ്വാസത്തിനും സന്തോഷത്തിനുമുള്ള കാരണം ധനുഷാണ് എന്നാണ് സുജിത കുറിച്ചത്.

ഞങ്ങളുടെ ദിവസം. ഒരുപാട് വര്‍ഷങ്ങള്‍ കടന്നുപോയി പക്ഷേ ഇപ്പോഴും എനിക്ക് ഓര്‍മയുണ്ട് ഈ യാത്ര എങ്ങനെയുണ്ട് എന്ന് ഓര്‍ത്ത് ആശങ്കപ്പെടുകയും പേടിക്കുകയും ചെയ്ത ആ ദിവസം. എന്നിട്ടും എനിക്ക് ആത്മവിശ്വാസവും സന്തോഷവുമുണ്ടായിരുന്നു. അത് ഇപ്പോഴും തുടരുകയാണ്. എന്റെ ആത്മവിശ്വാസത്തിനു പിന്നിലെ ഒരേയൊരു കാര്യം നിങ്ങളാണ്. മികച്ച വ്യക്തിയായി തുടരുന്നതിനും എന്നെ സന്തോഷവതിയായി നിലനിര്‍ത്തുന്നതിനും നന്ദി. അനന്തമായി ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. - സുജാത കുറിച്ചു.

നിരവധി പേരാണ് ദമ്പതികൾക്ക് വിവാഹവാർഷികാശംസകൾ നേർന്നുകൊണ്ട് രം​ഗത്തെത്തുന്നത്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. മൂന്നു മാസത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരാവുന്നത്. വിവാഹത്തിന് മുന്‍കൈ എടുത്തത് സഹോദരൻ സൂര്യ കിരൺ ആയിരുന്നു എന്നാണ് താരം പറഞ്ഞിട്ടുള്ളത്. ഇവർക്ക് ധന്‍വിന്‍ എന്ന മകനുണ്ട്.

ബാലതാരമായി അഭിനയത്തിലേക്ക് ചുവടുവച്ച സുജിത മലയാളത്തിലും തമിഴിലും തെലുങ്കിലും സജീവ സാന്നിധ്യമാണ്. സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരം വിവാഹ ശേഷം ടെലിവിഷനിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു. ഇപ്പോൾ തമിഴ്, മലയാളം സീരിയലുകളിൽ സജീവമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mithilaj Abdul comes forward in support of actress Ansiba Hassan
Lakshmi Priya, Athul
Indulekha
Saiju Kurup
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com