വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിൽ ആശംസകളുമായി സംവിധായകൻ കാർത്തിക് സുബ്ബരാജ്. 'പുതിയ തുടക്കത്തിന് എല്ലാവിധ ആശംസകളും'- എന്നാണ് കാർത്തിക് സുബ്ബരാജ് എക്സിൽ കുറിച്ചിരിക്കുന്നത്. നേരത്തെ കങ്കുവയുടെ ഓഡിയോ ലോഞ്ചിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ നടൻ സൂര്യയും വിജയ്ക്ക് ആശംസകൾ അറിയിച്ചിരുന്നു.
തന്റെ ഒരു സുഹൃത്ത് പുതിയ വഴിയിൽ പുതിയ യാത്ര ആരംഭിക്കുകയാണെന്നും അദ്ദേഹത്തിന്റെ വരവ് നന്നായി വരട്ടെയെന്നുമായിരുന്നു സൂര്യ പറഞ്ഞത്. സിനിമാ മേഖലയിൽ നിന്ന് നിരവധി പേരാണ് വിജയ്ക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തുന്നത്. തമിഴക രാഷ്ട്രീയത്തിലേക്ക് മാസ് എന്‍ട്രി ലക്ഷ്യമിടുന്ന നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം വിഴുപ്പുറത്തെ വിക്രവണ്ടിയില്‍ ഇന്ന് വൈകിട്ട് നാല് മണിക്ക് ആരംഭിക്കും.
സമ്മേളനത്തില്‍ അധ്യക്ഷന്‍ വിജയ് തമിഴക വെട്രി കഴകത്തിന്റെ നയവും ലക്ഷ്യവും പ്രഖ്യാപിക്കും. അതേസമയം സൂര്യയെ നായകനാക്കിയൊരുക്കുന്ന സൂര്യ 44ന്റെ പണിപ്പുരയിലാണ് കാർത്തിക് സുബ്ബരാജിപ്പോൾ. സൂര്യ 44 ഒരു ഗ്യാങ്സ്റ്റർ ചിത്രമല്ലെന്നും നിറയെ ആക്ഷനുള്ള ഒരു റൊമാന്റിക് ചിത്രമാണെന്നും കാർത്തിക്ക് സുബ്ബരാജ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക