24 വർഷത്തിനു ശേഷം കാർത്തിയും ശക്തിയും വീണ്ടും; വൈറലായി മാധവന്റേയും ശാലിനിയുടേയും സെൽഫി

മാധവനും ശാലിനിയും പ്രധാന വേഷത്തിലെത്തിയ ചിത്രം മണിരത്നമാണ് സംവിധാനം ചെയ്തത്
shalini madhavan
മാധവനും ശാലിനിയും
Updated on: 
1 min read

തെന്നിന്ത്യൻ സിനിമാ പ്രേമികളിൽ ഇന്നും പ്രണയം നിറക്കുന്ന ചിത്രമാണ് അലൈപ്പായുതേ. മാധവനും ശാലിനിയും പ്രധാന വേഷത്തിലെത്തിയ ചിത്രം മണിരത്നമാണ് സംവിധാനം ചെയ്തത്. 2000ൽ റിലീസ് ചെയ്ത ചിത്രത്തിലെ ​ഗാനങ്ങളെല്ലാം ഇപ്പോഴും ഹിറ്റാണ്. ഇപ്പോൾ ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് മാധവനൊപ്പമുള്ള സെൽഫി പങ്കുവച്ചിരിക്കുകയാണ് ശാലിനി.

അലൈപ്പായുതേയിലെ ഹിറ്റ് ​ഗാനമായ എന്‍ട്രെട്രും പുന്നഗൈ എന്ന അടിക്കുറിപ്പിലാണ് മാധവനൊപ്പമുള്ള സെൽഫി ശാലിനി പോസ്റ്റ് ചെയ്തത്. പിന്നാലെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട കാര്‍ത്തിയെയും ശക്തിയെയും ഒന്നിച്ചു കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ.

ചിത്രത്തിന്റെ രണ്ടാം ഭാ​ഗം വേണമെന്ന ആവശ്യവുമായും നിരവധി പേരാണ് എത്തുന്നത്. ഇവരേക്കാൾ മികച്ച പ്രണയജോഡിയെ ഇതുവരെ കണ്ടെത്താൻ പറ്റിയില്ലെന്നും കമന്റുകളുണ്ട്. അജിത്തുമായുള്ള വിവാഹശേഷം അഭിനയരംഗത്ത് നിന്നും പൂർണമായി വിട്ടു നിൽക്കുകയാണ് ശാലിനി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

school teacher dies
Linga prasad, Sandeep Rathore
Kamal, Ee Puzhayum Kadannu
Shalini Pandey
X

FOLLOW US

ON GOOGLE DISCOVER