ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ആയിരുന്നു നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു വിവാഹം. പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസയുമായി സിദ്ധാര്‍ത്ഥ് പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടിയത്.
ബ്ലാക് ആന്‍ഡ് വൈറ്റ് പശ്ചാത്തലത്തിലാണ് ഫോട്ടോ. 'എന്റെ ജീവിതം. പിറന്നാള്‍ ആശംസകള്‍. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു' എന്നായിരുന്നു ഫോട്ടോയ്ക്ക് ഒപ്പം സിദ്ധാര്‍ത്ഥ് കുറിച്ചത്. പിന്നാലെ ആശംസകളുമായി ആരാധകരും എത്തി.
സെപ്റ്റംബര്‍ 16ന് ആയിരുന്നു അദിതിയുടെയും സിദ്ധാര്‍ത്ഥിന്റെയും വിവാഹം. 2021ല്‍ മഹാസമുദ്രം എന്ന തെലുങ്ക് ചിത്രത്തില്‍ അദിതിയും സിദ്ധാര്‍ത്ഥും ഒന്നിച്ച് അഭിനയിച്ചിരുന്നു. അന്ന് മുതല്‍ ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നു. ശേഷം ഇവര്‍ ലിവിങ് റിലേഷനില്‍ ആണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
2006ല്‍ പ്രജാപതി എന്ന മമ്മൂട്ടി സിനിമയിലൂടെയാണ് അദിതി വെള്ളിത്തിരയില്‍ എത്തുന്നത്. ശേഷം ശൃംഗരം എന്ന സിനിമയിലും അഭിനയിച്ചു. ഇതിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധനേടി. പിന്നീട് ഇങ്ങോട്ട് ഒട്ടനവധി സിനിമകളില്‍ അദിതി നായികയായി എത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക