
മലയാള സിനിമയിലെ എണ്ണം പറഞ്ഞ തിരക്കഥകള്‍ രചിച്ചവരുടെ പേരുകളെടുത്താല്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന പേരാണ് ജോണ്‍പോളിന്റെത്. സമാന്തര- വിനോദ സിനിമകളെ സമന്വയിപ്പിച്ച അതുല്യ പ്രതിഭ. നൂറോളം ചിത്രങ്ങള്‍ക്ക് ജോണ്‍ പോള്‍ തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്.
ഭരതന് വേണ്ടിയാണ് ജോണ്‍പോള്‍ ഏറ്റവും അധികം തിരക്കഥകള്‍ എഴുതിയത്. ആദ്യ തിരക്കഥ ചാമരമായിരുന്നു. മര്‍മ്മരം, ഓര്‍മ്മക്കായ്, പാളങ്ങള്‍, സന്ധ്യ മയങ്ങും നേരം, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, കാതോട് കാതോരം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, നീല കുറിഞ്ഞി പൂത്തപ്പോള്‍, ഒരു സായാഹ്നത്തിന്റെ സ്വപ്നം, കേളി, മാളൂട്ടി, ചമയം, മഞ്ജീരധ്വനി തുടങ്ങിയ ചിത്രങ്ങള്‍ക്കായി തിരക്കഥ രചിച്ചു
മോഹന്‍, പി ചന്ദ്രകുമാര്‍, പിജി വിശ്വംഭരന്‍, പിഎന്‍ മേനോന്‍, കെഎസ് സേതുമാധവന്‍, ഐവി ശശി, ജോഷി, സത്യന്‍ അന്തിക്കാട്, കമല്‍, സിബി മലയില്‍...ജോണ്‍ പോള്‍ ഒപ്പം പ്രവര്‍ത്തിച്ച സംവിധായകരുടെ പട്ടിക നീളുന്നു. ബാലു മഹേന്ദ്രയ്ക്ക് വേണ്ടി ജോണ്‍ പോള്‍ ഒരുക്കിയ യാത്ര എന്ന സിനിമ മലയാളികളുടെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ്. ഭരത് ഗോപി സംവിധാനം ചെയ്ത ഉത്സവപ്പിറ്റേന്നിന്റെ കഥാകാരനും ജോണ്‍ പോളായിരുന്നു. കെ മധുവിനൊപ്പം പ്രവര്‍ത്തിച്ച ഒരുക്കം, രണ്ടാം വരവ് തുടങ്ങിയ സിനിമകള്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്നു. ഇണ, അതിരാത്രം, വ്രതം, ഭൂമിക ഐവി ശശിയ്ക്ക് വേണ്ടി എഴുതിയല്ലൊം വന്‍ബജറ്റ് ചിത്രങ്ങളായിരുന്നു
കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവില്‍ എഴുതിയത്. മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാര്‍ഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാര്‍ഡ്, തിരക്കഥയ്ക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ക്രിട്ടിക്സ് (ഫിപ്രസി) പ്രത്യേക ജൂറി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
താരമൂല്യത്തിനപ്പുറം തിരക്കഥയുടെ ശക്ത്തിയില്‍ ഓര്‍മിക്കപ്പെടുന്ന നൂറില്‍പരം സിനിമകളിലൂടെയാണ് ജോണ്‍പോള്‍ സിനിമയില്‍ ഓര്‍മിക്കപ്പെടുക. സിനിമയുടെ സമസ്ത മണ്ഡലങ്ങളിലും ഒരു വിജ്ഞാന കോശമായിരുന്നു ജോണ്‍പോള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates