എഡിറ്റര്‍ നിഷാദിന്റെ വേര്‍പാടില്‍ വേദന പങ്കുവച്ച് സൂപ്പര്‍താരം സൂര്യ. നിഷാദ് ജീവനോടെ ഇല്ല എന്നത് തന്റെ ഹൃദയം തകര്‍ക്കുന്നു എന്നാണ് സൂര്യ കുറിച്ചത്. സൂര്യയുടെ ബ്രഹ്മാണ്ഡചിത്രം കങ്കുവയിലെ എഡിറ്ററായിരുന്നു നിഷാദ്.
നിഷാദ് ഇല്ല എന്നത് എന്റെ ഹൃദയം തകര്‍ക്കുന്നു. കങ്കുവ ടീമിന്റെ പ്രധാന വ്യക്തി എന്ന നിലയില്‍ നിങ്ങള്‍ എന്നും ഓര്‍മിപ്പിക്കപ്പെടും. ഞങ്ങളുടെ ചിന്തയിലും പ്രാര്‍ത്ഥനയിലും എന്നുമുണ്ടാകും. നിഷാദിന്റെ കുടുംബത്തോടും സുഹൃത്തുക്കളുടേയും വേദനയില്‍ പങ്കുചേരുന്നു.- സൂര്യ കുറിച്ചു.
സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത കങ്കുവയിലെ എഡിറ്ററായിരുന്നു നിഷാദ്. നവംബര്‍ 14 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെ പനമ്പള്ളിയിലെ ഫ്ലാറ്റില്‍ നിഷാദിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹരിപ്പാട് സ്വദേശിയാണ്. 43 വയസായിരുന്നു. തല്ലുമാല, ഉണ്ട, ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നവയാണ് പ്രധാന ചിത്രങ്ങള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക