സംവിധായകൻ നെൽസൺ ദിലീപ് കുമാർ രജനികാന്തിനെ നായകനാക്കിയൊരുക്കിയ ചിത്രമായിരുന്നു ജയിലർ. ആക്ഷൻ കോമഡിയായെത്തിയ ചിത്രം ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടുകയും ചെയ്തു. ജയിലറിന് രണ്ടാം ഭാഗമൊരുങ്ങുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ മുൻപ് പ്രചരിച്ചിരുന്നു. 'ഹുക്കും' എന്നായിരിക്കും രണ്ടാം ഭാഗത്തിന്റെ പേരെന്നും മുൻപ് വാർത്തകൾ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ ഇതേക്കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ് നെൽസൺ. ജയിലർ 2 വിൻ്റെ സ്ക്രിപ്റ്റ് പൂർത്തിയായി കഴിഞ്ഞെന്നും പ്രീ- പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചതായും നെൽസൺ പറഞ്ഞു. ചിത്രത്തിൻ്റെ നിർമ്മാതാക്കൾ ഒരു മാസത്തിനകം ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. സിനിമ വികടൻ അവാർഡ് ഷോയിലാണ് നെൽസൺ ഇക്കാര്യം പറഞ്ഞത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അനിരുദ്ധ് രവിചന്ദർ ആയിരുന്നു ജയിലറിനായി സംഗീതം ഒരുക്കിയത്. വിനായകൻ, രമ്യ കൃഷ്ണൻ, വസന്ത്, സുനിൽ, തമന്ന, മോഹൻലാൽ, ശിവരാജ്‌കുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തിയത്. വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ വേഷത്തിന് മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും ലഭിച്ചിരുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആയിരുന്നു ചിത്രം നിർമിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ