തമിഴ് - മലയാളം സിനിമ പ്രേക്ഷകർക്കിടയിൽ പ്രഖ്യാപനം മുതൽ തന്നെ വൻ ഹൈപ്പ് നേടിയ ചിത്രമാണ് സൂര്യ 44. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റിനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നതും. കഴിഞ്ഞ ദിവസം നടൻമാരായ കാളിദാസ് ജയറാമും പ്രശാന്തും ചിത്രത്തിന്റെ ഭാഗമാകുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
എന്നാൽ ആ വാർത്തകൾ തള്ളിക്കളയുകയാണ് നിർമ്മാണ കമ്പനിയായ 2 ഡി എന്റർടെയ്ൻമെന്റ് സിഇഒ രാജശേഖർ പാണ്ഡ്യൻ. ഇരുവരും സിനിമയുടെ ഭാഗമല്ല. ജയറാമിന്റെ രംഗങ്ങൾ അവസാനിച്ച ദിവസം സെറ്റിൽ കേക്ക് മുറിച്ചിരുന്നു. ഈ ആഘോഷത്തിൽ പങ്കെടുക്കാൻ കാളിദാസ് എത്തിയിരുന്നു. ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇവർ സിനിമയുടെ ഭാഗമാണെന്ന് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. 2ഡി എൻ്റർടെയ്ൻമെൻ്റും സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് സൂര്യ 44 നിർമ്മിക്കുന്നത്. 'ലവ് ലാഫ്റ്റർ വാർ' എന്നാണ് 'സൂര്യ 44'ന്റെ ടാഗ് ലൈൻ. ജയറാമും ജോജു ജോർജും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൂജ ഹെഗ്ഡെ ആണ് നായിക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക