ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രത്തിൽ നായകനും നായികയുമായി നസ്ലിനും കല്യാണി പ്രിയദർശനും. അരുൺ ഡൊമനിക്കാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പൂജ നടന്നത്.
പൂജ ചിത്രങ്ങള്‍ പങ്കുവച്ച് ദുല്‍ഖര്‍ തന്നെയാണ് പ്രഖ്യാപനം നടത്തിയത്. പുതിയ തുടക്കങ്ങളെല്ലാം ആവേശകരമാണ്. ഇത് കുറച്ചതികം സ്‌പെഷ്യലാണ്. ചെറിയ ഇടവേളയ്ക്ക് ശേഷം വേഫെയര്‍ ഫിലിംസിന്റെ ഏഴാം സിനിമ നിര്‍മിക്കുകയാണ്. കല്യാണി പ്രിയദര്‍ശനും നസ്ലിനുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും അരുണ്‍ ഡൊമനിക്കാണ്. ഇത് ഏറെ ആവേശകരമായ തുടക്കമാണ്. നിങ്ങളുടെ അനുഗ്രഹവും പിന്തുണയും തേടുന്നു.- ദുല്‍ഖര്‍ കുറിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും പുറത്തുവന്നിട്ടില്ല. ഛായാഗ്രഹണം നിമിഷ് രവി, എഡിറ്റർ ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷനൽ സ്ക്രീൻപ്ലേ ശാന്തി ബാലചന്ദ്രൻ.പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാൻ, കലാസംവിധായകൻ ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ് രോഹിത് കെ. സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോ. സുജിത്ത് സുരേഷ്, പിആർഒ ശബരി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക