'കഴിഞ്ഞ 20 വർഷമായി എല്ലാ പുതുവർഷത്തിനും ഞങ്ങൾ ഒത്തുകൂടും': അപൂർവ സന്തോഷം പങ്കുവച്ച് രമേഷ് പിഷാരടി

ജീവിത ഘട്ടങ്ങൾ പലതായി അപ്പോഴും ഈ ദിവസം പരസ്പരം ഒന്നു കണ്ടു പിരിയുകയെങ്കിലും വേണം എന്നു ബോധപൂർവം തീരുമാനിച്ചു
രമേഷ് പിഷാരടിയും സാജൻ പള്ളുരുത്തിയും/ ഫെയ്സ്ബുക്ക്
രമേഷ് പിഷാരടിയും സാജൻ പള്ളുരുത്തിയും/ ഫെയ്സ്ബുക്ക്
Updated on
1 min read

സിനിമയിൽ ഒരുപാട് സൗഹൃദങ്ങളുള്ള നടനാണ് രമേഷ് പിഷാരടി. തന്റെ സുഹൃത്തുക്കൾക്കൊപ്പം ചെലവഴിക്കാൻ താരം സമയം കണ്ടെത്താറുണ്ട്. പുതുവർഷാശംസകൾ നേർന്നുകൊണ്ട് രമേഷ് പിഷാരടി പങ്കുവച്ച അപൂർവ സന്തോഷമാണ് ഇപ്പോൾ ഹൃദയം കവരുന്നത്. നടനും മിമിക്രി ആർട്ടിസ്റ്റുമായ സാജൻ പള്ളുരുത്തിയുമായുള്ള സൗഹൃദത്തെക്കുറിച്ചാണ് താരം പറഞ്ഞത്. കഴിഞ്ഞ 20 വർഷമായി എല്ലാ പുതുവർഷത്തിനും തങ്ങൾ ഒത്തുകൂടി എന്നാണ് പിഷാരടി പറയുന്നത്. സാജൻ പള്ളുരുത്തിക്കൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. 

രമേഷ് പിഷാരടിയുടെ കുറിപ്പ് 

പുതുവത്സര ആശംസകൾ.. ഒപ്പം ഒരു അപൂർവ സന്തോഷവും.
തുടർച്ചയായ 20 വർഷങ്ങളായി എല്ലാ പുതുവർഷത്തിനും ഞങ്ങൾ ഒത്തുകൂടി. 2003 ൽ സലീമേട്ടൻെറ ട്രൂപ്പിൽ നിന്നും
നേരെ പോകുന്നത് സാജൻ ചേട്ടന്റെ സംഘത്തിലേക്കാണ്. കാലപ്രവാഹത്തിൽ പുതിയ ആളുകൾ വന്ന് പോയപ്പോഴും, പലവഴി പിരിഞ്ഞപ്പോഴും ഡിസംബർ 31ന്റെ വേദികളിൽ ഞങ്ങൾ ഒപ്പം ആയിരുന്നു.
15 വർഷങ്ങൾക്കപ്പുറം ഞാൻ വേദികൾ കുറച്ചു. ജീവിത ഘട്ടങ്ങൾ പലതായി അപ്പോഴും ഈ ദിവസം പരസ്പരം ഒന്നു കണ്ടു പിരിയുകയെങ്കിലും വേണം എന്നു ബോധപൂർവം തീരുമാനിച്ചു.  ഇരുപത് കൊല്ലം നീളുന്ന കാലത്തിന്റെ കലാപ്രകടനം ആണ്  ഈ സൗഹൃദം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Murali Gopy, Indrans
Hansika Krishna
Mallika Sukumaran with family
Manju Warrier, Odiyan, Prithviraj
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com