'അവൻ എൻ നൻപൻടാ...'; ശിവകാർത്തികേയൻ ചിത്രം 'അയലാൻ' ട്രെയിലർ പുറത്ത്

ജനുവരി 12-ന് പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും
'അയലാൻ' ട്രെയിലർ/ വിഡിയോ സ്ക്രീൻഷോട്ട്
'അയലാൻ' ട്രെയിലർ/ വിഡിയോ സ്ക്രീൻഷോട്ട്

ശിവകാർത്തികേയനെ നായകനാക്കി ഒരുക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം 'അയലാൻ' ട്രെയിലർ പുറത്തിറങ്ങി. മികച്ച മേക്കിങ്ങു കൊണ്ട് പ്രേക്ഷകരെ ചിത്രം പിടിച്ചിരുത്തുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. 2015ൽ പുറത്തിറങ്ങിയ 'ഇൻട്ര് നേട്ര് നാളൈ' എന്ന ചിത്രം സംവിധാനം ചെയ്‌ത ആർ രവികുമാറാണ് അയലാൻ ഒരുക്കുന്നത്.

അന്യ​ഗ്രഹത്തിൽ നിന്നും ഒരു ഏലിയൻ ഭൂമിയിൽ എത്തുന്നതും പിന്നീടു ഉണ്ടാകുന്ന സംഭവവികാസവുമായി ചിത്രം. ഏലിയനും ശിവകാർത്തികേയനും തമ്മിലുള്ള രസകരമായ രം​ഗങ്ങൾ കോർത്തിണിക്കിയാണ് ട്രെയിലർ. രാകുൽ പ്രീത് ആണ് നായിക. യോ​ഗി ബാബു, കരുണാകരൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

24 എഎം സ്റ്റുഡിയോസിന്റെ ബാനറിൽ ആർഡി രാജ നിർമിക്കുന്ന ചിത്രത്തിന്റെ സം​ഗീതം ഒരുക്കുന്നത് എആർ റഹ്‌മാൻ ആണ്. അൻബറിവാണ് സംഘട്ടനസംവിധാനം. നീരവ് ഷായാണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. ജനുവരി 12-ന് പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com