'നിങ്ങൾ അതി​ഗംഭീരമാക്കി': തങ്കനെ പ്രശംസിച്ചുകൊണ്ട് ​ഗൗതം മേനോന്റെ സന്ദേശം, നന്ദി കുറിച്ച് സുധി

കാതലിൽ തങ്കൻ എന്ന കഥാപാത്രമായി എത്തിയ സുധി കോഴിക്കോടിനെ തേടി സംവിധായകൻ ​ഗൗതം വാസുദേവ് മേനോന്റെ പ്രശംസ എത്തിയിരിക്കുകയാണ്
സുധി കോഴിക്കോട്, ഗൗതം വാസുദേവ് മേനോൻ/ചിത്രം: ഫേയ്സ്ബുക്ക്
സുധി കോഴിക്കോട്, ഗൗതം വാസുദേവ് മേനോൻ/ചിത്രം: ഫേയ്സ്ബുക്ക്

മ്മൂട്ടി പ്രധാന വേഷത്തിലെത്തിയ കാതൽ ഒടിടിയിൽ എത്തിയതോടെ വൻ അഭിപ്രായമാണ് നേടുന്നത്. പ്രമുഖർ ഉൾപ്പടെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. ഇപ്പോൾ ചിത്രത്തിലെ തങ്കൻ എന്ന കഥാപാത്രമായി എത്തിയ സുധി കോഴിക്കോടിനെ തേടി സംവിധായകൻ ​ഗൗതം വാസുദേവ് മേനോന്റെ പ്രശംസ എത്തിയിരിക്കുകയാണ്. 

വാട്സ്ആപ്പിലൂടെ നേരിട്ടാണ് ​ഗൗതം വാസുദേവ് മേനോൻ അഭിനന്ദന സന്ദേശമയച്ചത്. ഇതിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ച് സുധി തന്നെയാണ് സന്തോഷം പങ്കുവച്ചത്. ‘സിനിമ കണ്ടു, ശരിക്കും ഇഷ്ടപ്പെട്ടു. നിങ്ങൾ അതിഗംഭീരമായി ചെയ്തിട്ടുണ്ട്. ഇത്രയും കരുത്തുള്ള സിനിമയായിട്ടും എത്ര സൂക്ഷ്മമായാണ് ചിത്രീകരിച്ചിരിക്കുന്നത്! എനിക്കൊരുപാട് ഇഷ്ടമായി.’- എന്നാണ് ​ഗൗതം മേനോൻ കുറിച്ചത്. പ്രശംസയ്ക്ക് നന്ദി പറഞ്ഞ താരം വലിയൊരു ആദരവായി അഭിനന്ദനത്തെ കാണുന്നുവെന്നും മറുപടി നൽകി. 

ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം സ്വവർ​ഗ പ്രണയത്തെ ആസ്പദമാക്കിയുള്ളതായിരുന്നു. ജ്യോതികയാണ് ചിത്രത്തിൽ നായികയായി എത്തി. സുധിയുടെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രം ആമസോൺ പ്രൈമിലൂടെ സ്ട്രീം ചെയ്തത്. അതിനു പിന്നാലെ ഇതര ഭാഷകളിൽ നിന്നുള്ളവർ ഉൾപ്പടെ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് എത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com