

ആദ്യത്തെ കൺമണിക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് നടി അമല പോളും ഭർത്താവ് ജഗദ് ദേശായിയും. കഴിഞ്ഞ ദിവസമാണ് അമ്മയാകാൻ പോകുന്നു എന്ന സന്തോഷ വാർത്ത താരം ആരാധകരുമായി പങ്കുവെച്ചത്. ഇപ്പോഴിതാ പ്രഗ്‌നൻസി ഫോട്ടോഷൂട്ട് വിഡിയോയുമായി എത്തിയിരിക്കുകയാണ് താരം.
ഇരുവരും തമ്മിലുള്ള പ്രണയാതുരമായ നിമിഷങ്ങൾ കോർത്തിണക്കിയതാണ് വിഡിയോ. വിഡിയോ പങ്കുവെച്ചതിന് പിന്നാലെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയത്. ഒരു പ്രണയ സിനിമ പോലെ മനോഹരം എന്നായിരുന്നു വിഡിയോയ്‌ക്ക് താഴെ വന്ന പലരുടെയും കമന്റ്. പ്രമുഖ താരങ്ങളടക്കം നിരവധി ആളുകളാണ് അമലയ്‌ക്ക് ആശംസകൾ അറിയിച്ചെത്തിയത്.
2023 നവംബറിലായിരുന്നു അമല പോളിന്റെ വിവാഹം. ഗോവയിൽ ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന സൂറത്ത് സ്വദേശി ജഗത് ദേശായിയാണ് വരൻ. അമല പോളിന്റെ പിറന്നാൾ ദിനത്തിലാണ് ജഗത് പ്രപ്പോസ് ചെയ്യുന്നത്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അമല പോളിൻറെ രണ്ടാം വിവാഹമാണ് ഇത്. തമിഴ് സംവിധായകൻ എ എൽ വിജയ്‍യുമായുള്ള വിവാഹബന്ധം 2017 ൽ വേർപെടുത്തിയത്. സിനിമയിലും സജീവമാണ് താരം. ജീത്തു ജോസഫ് നിർമിക്കുന്ന ലെവൽ ക്രോസിലും താരം പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആസിഫ് അലിയാണ് ചിത്രത്തിലെ നായകൻ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
