'സന്തോഷം നിറഞ്ഞ വിവാഹത്തെ മോശമായി ചിത്രീകരിച്ച് ആ കുടുംബത്തെ വേദനിപ്പിക്കാൻ എന്തെല്ലാം ശ്രമങ്ങളാണ്': കുറിപ്പുമായി നടി

'പ്രധാനമന്ത്രിയ്ക്കരികെ  മമ്മൂക്ക കൈ കെട്ടി നിൽക്കുന്ന ഒരു ചിത്രം പോലും പല വ്യാഖ്യാനങ്ങൾ നൽകി ആഘോഷിക്കുകയാണ്'
ശ്രീയ രമേഷ്, ഭാ​ഗ്യയുടേയും ശ്രേയസിന്റേയും വിവാഹത്തിൽ മോദി/ ഫെയ്സ്ബുക്ക്
ശ്രീയ രമേഷ്, ഭാ​ഗ്യയുടേയും ശ്രേയസിന്റേയും വിവാഹത്തിൽ മോദി/ ഫെയ്സ്ബുക്ക്

സുരേഷ് ​ഗോപിയുടേയും രാധികയുടേയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഭാ​ഗ്യയുടെ വിവാഹമെന്ന് നടി ശ്രീയ രമേഷ്. ഭാ​ഗ്യയുടെ വിവാഹങ്ങളെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളെക്കുറിച്ചും ശ്രീയ കുറിച്ചു. ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ സന്തോഷം നിറഞ്ഞ ചടങ്ങിനെ മോശമായി ചിത്രീകരിച്ച് അവരെ വേദനിപ്പിക്കുവാൻ പല ശ്രമങ്ങളും സൈബർ മനോരോഗികൾ നടത്തി എന്നാണ് നടി കുറിച്ചത്. പ്രധാനമന്ത്രിയ്ക്കരികെ  മമ്മൂക്ക കൈ കെട്ടി നിൽക്കുന്ന ഒരു ചിത്രം പോലും പല വ്യാഖ്യാനങ്ങൾ നൽകി ആഘോഷിക്കുകയാണ്. ഇത്തരം മനസ്സുകളിൽ അടിഞ്ഞു കൂടിയ  മാലിന്യത്തിന്റെ വലിപ്പം ഊഹിക്കാവുന്നതിലും അപ്പുറമാണ് എന്നാണ് ശ്രീയ വിമർശിച്ചത്. 

ശ്രീയ രമേഷിന്റെ കുറിപ്പ് വായിക്കാം

ഭാഗ്യയുടെ വിവാഹം എന്നത് 
സുരേഷ് ചേട്ടന്റെയും ചേച്ചിയുടേയും ജീവിതത്തിലെ  ഏറ്റവും വലിയ സ്വപ്നമാണിന്ന് ഗുരുവായൂരപ്പന്റെ നടയിൽ സഫലീകൃതമായത്. എത്രയോ കാലമായി കാത്തിരുന്ന നിമിഷം.
 പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ സാന്നിധ്യം കൊണ്ട് അത്യപൂർവ്വമായ ഒരു വിവാഹ ചടങ്ങ് തന്നെയായിരുന്നു ഇത്. ഒപ്പം മലയാള സിനിമയിലെ രണ്ട് ഇതിഹാസങ്ങളുടേയും മറ്റു സഹപ്രവർത്തകരുടേയും സാന്നിധ്യം.
ഭാഗ്യമോൾക്കും ഭർത്താവ് ശ്രേയസിനും എന്റെയും കുടുംബത്തിന്റെയും ആശംസകളും പ്രാർത്ഥനകളും.

PS : ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ സന്തോഷം നിറഞ്ഞ ചടങ്ങിനെ ഏതെല്ലാം രീതിയിൽ മോശമായി ചിത്രീകരിച്ച് അവരെ വേദനിപ്പിക്കുവാന് / അലോസരപ്പെടുത്തുവാൻ സാധിക്കുമോ അതിന്റെ പരമാവധി ചില സൈബർ മനോരോഗികൾ  കഴിഞ്ഞ ദിവസങ്ങളിൽ നടത്തി. ഇപ്പോഴും നിർത്തിയിട്ടില്ല.
തൃശ്ശൂരിലെ പള്ളിയിൽ മാതാവിന്റെ തിരു രൂപത്തിൽ സ്വർണ്ണ കിരീടം സമർപ്പിച്ച സമയത്ത് ഏതോ ക്യാമറമാൻ അത് തട്ടിയിട്ടത് എന്തെല്ലാം ദുർ വ്യാഖ്യാനം നൽകി ഇവർ, ഒടുവിൽ ഇതാ ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കരികെ  മമ്മൂക്ക കൈ കെട്ടി നിൽക്കുന്ന ഒരു ചിത്രം പോലും സൈബർ മനോരോഗികൾ തങ്ങളുടെ മനസ്സിന്റെ സങ്കുചിതാവസ്ഥയ്ക്ക് ഏറ്റവും പാകമായ വിധം വ്യാഖ്യാനങ്ങൾ നൽകി ആഘോഷിക്കുകയാണ്.

അദ്ദേഹം ബഹു. പ്രധാനമന്ത്രിയിൽ നിന്നും അക്ഷതം സ്വീകരിച്ചതും നമ്മൾ കണ്ടു. ഇത്തരം മനസ്സുകളിൽ അടിഞ്ഞു കൂടിയ  മാലിന്യത്തിന്റെ വലിപ്പം ഊഹിക്കാവുന്നതിലും അപ്പുറമാണ്. ആ സങ്കുചിത മാനസിക അവസ്ഥയിൽ കലാകാരന്മാർ ഉൾപ്പെടെ ഉള്ളവർ  പ്രവർത്തിക്കുകയും പ്രതികരിയ്ക്കുകയും ചെയ്യണം എന്ന് ദയവായി പ്രതീക്ഷിക്കരുത് എന്ന് ഓർമ്മപ്പെടുത്തട്ടെ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com