പൂജ കണ്ണൻ കാമുകൻ വിനീതിനൊപ്പം, സായ് പല്ലവിയും പൂജ കണ്ണനും/ ഇൻസ്റ്റ​ഗ്രാം
പൂജ കണ്ണൻ കാമുകൻ വിനീതിനൊപ്പം, സായ് പല്ലവിയും പൂജ കണ്ണനും/ ഇൻസ്റ്റ​ഗ്രാം

'ഇത് വിനീത്, എന്റെ പങ്കാളി'; പ്രണയം തുറന്നു പറഞ്ഞ് സായ് പല്ലവിയുടെ സഹോദരി

ജീവിതത്തിലെ മനോഹര നിമിഷങ്ങൾ ചേർത്തുവച്ചുകൊണ്ടുള്ള വിഡിയോയ്ക്കൊപ്പമാണ് പ്രണയത്തേക്കുറിച്ച് പറഞ്ഞത്
Published on

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ട താരമാണ് സായ് പല്ലവി. ശക്തമായ കഥാപാത്രങ്ങളിലൂടെയാണ് താരം ആരാധകരുടെ മനം കവർന്നത്. ഇപ്പോൾ ശ്രദ്ധനേടുന്നത് സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റാണ്. തന്റെ പ്രണയം തുറന്നു പറഞ്ഞിരിക്കുകയാണ് പൂജ. 

വിനീത് എന്നാണ് പൂജയുടെ പങ്കാളിയുടെ പേര്. തങ്ങളുടെ ജീവിതത്തിലെ മനോഹര നിമിഷങ്ങൾ ചേർത്തുവച്ചുകൊണ്ടുള്ള വിഡിയോയ്ക്കൊപ്പമാണ് പ്രണയത്തേക്കുറിച്ച് പറഞ്ഞത്. നിസ്വാർഥമായി സ്‌നേഹിക്കാനും ക്ഷമ കാണിക്കാനും സ്നേഹത്തില്‍ സ്ഥിരത പുലര്‍ത്തി ഭംഗിയായി നിലനില്‍ക്കുകനും എന്നെ പഠിപ്പിച്ചത് ഇവനാണ്. ഇതാണ് വിനീത്, അവന്‍ എന്റെ സൂര്യകിരണമാണ്. എന്റെ ‘പാർടണർ ഇൻ ക്രൈം’, ഇപ്പോള്‍ എന്റെ പങ്കാളി.- എന്നാണ് പൂജ കുറിച്ചത്. 

നിരവധി പേരാണ് പീജയ്ക്ക് ആശംസകളുമായി എത്തുന്നത്. ഇരുവരുടെയും വിവാഹം വീട്ടുകാർ ഉറപ്പിച്ചെന്നും വിവാഹം ഉടൻ ഉണ്ടാകുമെന്നും അടുത്തവൃത്തങ്ങൾ പറയുന്നു. 2021ലാണ് ചിത്തിരൈ സെവാനം എന്ന ചിത്രത്തിലൂടെ പൂജ കണ്ണന്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com