ഫഹദ് ഫാസില്‍/ ഫെയ്‌സ്ബുക്ക്, ഷൈന്‍ ടോം ചാക്കോ/ ചിത്രം: ടിപി സൂരജ്
ഫഹദ് ഫാസില്‍/ ഫെയ്‌സ്ബുക്ക്, ഷൈന്‍ ടോം ചാക്കോ/ ചിത്രം: ടിപി സൂരജ്

'ഫഹദ് വന്നപ്പോഴാണ് പുതിയ നടനുണ്ടായത്, പക്ഷേ മോഹന്‍ലാലിനെപ്പോലെ എല്ലാം ചെയ്യാന്‍ പറ്റില്ല'

മോഹന്‍ലാലിനേക്കാളും മമ്മൂട്ടിയേക്കാളും മികച്ച നടനാണ് ഫഹദ് എന്നല്ല പറയുന്നതെന്നും ഷൈന്‍
Published on

മ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം മലയാളത്തിലുണ്ടായ നടനാണ് ഫഹദ് ഫാസിലെന്ന് ഷൈന്‍ ടോം ചാക്കോ. അതുവരെ എല്ലാവരിലും കണ്ടത് മമ്മൂക്കയേയും ലാലേട്ടനേയും തന്നെയാണ്. താരങ്ങളുണ്ടായെങ്കിലും നടന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ മോഹന്‍ലാലിനേക്കാളും മമ്മൂട്ടിയേക്കാളും മികച്ച നടനാണ് ഫഹദ് എന്നല്ല പറയുന്നതെന്നും ഷൈന്‍  വ്യക്തമാക്കി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു താരം. 

'ഫഹദ് രണ്ടാമത് വന്നപ്പോള്‍ നമ്മള്‍ കണ്ടത് അയാളെ തന്നെയാണ്. ഫഹദ് അയാളെപ്പോലെയാണ് കരയുകയും ചിരിക്കുകയുമൊക്കെ ചെയ്തത്. അതുവരെയുള്ള എല്ലാ നടന്മാരിലും നമ്മള്‍ കണ്ടത് മോഹന്‍ലാലിനേയും മമ്മൂട്ടിയേയും തന്നെയാണ്. അതുകൊണ്ടുതന്നെ ഫഹദ് വരുന്നതുവരെ ഒരു പുതിയ ആക്ടര്‍ ഉണ്ടായിട്ടില്ലല്ലോ. മമ്മൂക്കയേക്കാളും മോഹന്‍ലാലിനേക്കാളും മികച്ച നടന്‍ എന്നല്ല പറയുന്നത്. അടുത്ത നടന്‍ എന്നാണ്. പ്രേം നസീറിനും സത്യനും സുകുമാരനും ശേഷം മമ്മൂട്ടിയും മോഹന്‍ലാലുമുണ്ടായി. അതിനു ശേഷം താരങ്ങളുണ്ടാകുന്നുണ്ട്. നടന്‍ ഉണ്ടായത് ഫഹദ് വന്നതിനു ശേഷമാണ്.'

'ഫഹദിനുള്ള പ്രശ്‌നം എന്തെന്നാല്‍, മോഹന്‍ലാലിനെപ്പോലെ എല്ലാം ചെയ്യാനാവില്ല, ഡാന്‍സൊന്നും ചെയ്യാനാവില്ല. കൂടുതല്‍ ത്രില്ലര്‍ സ്വഭാവങ്ങളുള്ള കഥാപാത്രങ്ങളാണ് ചെയ്യുന്നത്. തമാശ ചെയ്യാനും അത്ര എളുപ്പമല്ല. എന്നാല്‍ ഫഹദ് തന്റെ സ്വന്തം രീതിയിലാണ് എല്ലാം ചെയ്തത്. ആദ്യം കയ്യെത്തും ദൂരത്ത് ചെയ്തപ്പോള്‍ തനി കുഞ്ചാക്കോ ബോബന്‍ തന്നെയായിരുന്നു. ചാപ്പാ കുരുശില്‍ ഫഹദിന്റെ സ്റ്റൈല്‍ കാണാം. അത് എന്നെ സഹായിച്ചിട്ടുണ്ട്.-' ഷൈന്‍ ടോം ചാക്കോ പറഞ്ഞു. 

ഫഹദിന് ഡാന്‍സ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതുപോലെ എനിക്കും ചില പ്രശ്‌നങ്ങളുണ്ട്. എന്റെ ഉച്ഛാരണ ശുദ്ധിയില്‍ കുറച്ചു ബുദ്ധിമുട്ടുണ്ട്. പിന്നെ സൗന്ദര്യത്തിലും. അതായത് ഫഹദിന്റെ അത്ര സൗന്ദര്യം. കാഴ്ചയില്‍ ഞാന്‍ ഒരു പ്രശ്‌നക്കാരനായി തോന്നും.'- താരം കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com