'എന്റെ ഭഗവാന്‍ വീട്ടിലേക്ക് തിരിച്ചെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം, ജീവിതത്തിലെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം': ഉണ്ണി മുകുന്ദന്‍

കഴിഞ്ഞ ദിവസം പ്രതിഷ്ഠാ ദിനത്തില്‍ വീടുകളില്‍ വിളക്ക് കത്തിക്കണമെന്നും താരം കുറിച്ചിരുന്നു
ഉണ്ണി മുകുന്ദന്‍/ചിത്രം: ഫേയ്സ്ബുക്ക്
ഉണ്ണി മുകുന്ദന്‍/ചിത്രം: ഫേയ്സ്ബുക്ക്
Updated on: 
1 min read

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനം നാളെ നടക്കാനിരിക്കെ സന്തോഷം പങ്കുവച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. തന്റെ ഭഗവാന്‍ വീട്ടിലേക്ക് തിരിച്ചുവരുന്ന നിമിഷം ഏറ്റവും സന്തോഷകരമായ നിമിഷം എന്നാണ് ഉണ്ണി മുകുന്ദന്‍ കുറിച്ചത്. 
 
എന്റെ ഭഗവാന്‍ വീട്ടിലേക്ക് മടങ്ങാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമേയുള്ളൂ എന്ന വസ്തുത, എന്റെ ഹൃദയത്തെ ജീവിതത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം അനുഭവിപ്പിക്കുകയാണ്. എല്ലാവര്‍ക്കും ഐശ്വര്യം ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. എല്ലാവര്‍ക്കും ജയ്ശ്രീറാം.- ഉണ്ണി മുകുന്ദന്‍ കുറിച്ചു. 

കഴിഞ്ഞ ദിവസം പ്രതിഷ്ഠാ ദിനത്തില്‍ വീടുകളില്‍ വിളക്ക് കത്തിക്കണമെന്നും താരം കുറിച്ചിരുന്നു. ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വര്‍ഷം ദീപാവലി ജനുവരിയില്‍ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം- എന്നാണ് താരം പറഞ്ഞത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chali Pala and Mohanlal
Karthik Subbaraj, Dorothy
Keerthy Suresh
Jason Sanjay
X

FOLLOW US

ON GOOGLE DISCOVER