
പുഴു എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതയായ സംവിധായികയാണ് റത്തീന പി ടി. മമ്മൂട്ടിയ്ക്കൊപ്പം പാർവതി തിരുവോത്തും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രം മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ നിയമപരമായി താൻ വിവാഹമോചിതയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റത്തീന.
കുറച്ചു പേരുടെ ചോദ്യങ്ങളുടെ മറുപടിയായാണ് നിയമപരമായി വിവാഹമോചിതയാണെന്ന കാര്യം വെളിപ്പെടുത്തിയതെന്നും വിവാഹമോചിതയായിട്ട് കുറച്ചു നാളുകളായെന്നും റത്തീന പറയുന്നു. നവ്യ നായരും സൗബിൻ ഷാഹിറും ഒന്നിക്കുന്ന ‘പാതിരാത്രി’യാണ് റത്തീനയുടെ പുതിയ ചിത്രം. ചിത്രീകരണം പൂർത്തിയാക്കിയ സിനിമ റിലീസിനൊരുങ്ങുകയാണ്.
ഫെയ്സ്ബുക്ക് കുറിപ്പ്
‘‘രാവിലെ മുതൽ മൂന്നാല് പേര്‍ വിളിച്ചു. ഞാൻ ലീഗലി ഡിവോഴ്‌സ്ഡ് ആണോ എന്നു ചോദിക്കുന്നു. എന്നാ പിന്നെ പറഞ്ഞേക്കാം എന്നു വച്ചു. ആഹ്ലാദിപ്പിൻ ആനന്ദിപ്പിൻ അതെ, നിയമപരമായി സിങ്കിൾ മദർ ആണ്.
ഒറിജിനൽ രേഖകൾ ശാന്തി വക്കീലിന്റെ കൈയിലുണ്ട്. (വെബ്സൈറ്റിലും ലഭ്യമാണ്. JFM courtന്റെയും കുടുംബ കോടതിയുടെയും കേസ് നമ്പർ അത്യാവശ്യക്കാർക്കു തരാം) ഇനീപ്പോ കല്യാണ ആലോചന വല്ലോം ആണോ? സോറി, തൽപ്പര കക്ഷി അല്ല.’’
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക