

കൊച്ചി: എംപുരാന്‍ സിനിമയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ മേജര്‍ രവി. 'എംപുരാന്‍' എന്ന സിനിമ മോശമാണെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ല മറിച്ച് ചിത്രത്തില്‍ ദേശവിരുദ്ധത ഉണ്ടെന്നാണ് ചൂണ്ടിക്കാണിച്ചതെന്ന് മേജര്‍ രവി പറഞ്ഞു. സിനിമ മോഹന്‍ലാല്‍ കണ്ടോ ഇല്ലയോ എന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞ മറുപടിയില്‍ ഇല്ലെന്നും പിന്നെ താന്‍ നുണ പറഞ്ഞു എന്ന് പറയുന്നതില്‍ എന്ത് അര്‍ഥമാണ് ഉള്ളതെന്നും മേജര്‍ രവി ചോദിക്കുന്നു.
'രണ്ട് ആരോപണങ്ങള്‍ ആണ് മേജര്‍ രവിക്ക് നേരെ ഉള്ളത്. ഒന്ന് മോഹന്‍ലാല്‍ പടം കണ്ടിട്ടില്ല എന്ന് പറഞ്ഞത്, അത് ഞാന്‍ നുണ പറഞ്ഞതാണ് എന്നാണ് പറയുന്നത്. ആന്റണി പെരുമ്പാവൂര്‍ എന്താണ് പറഞ്ഞത് അവര്‍ കഥയൊക്കെ കേട്ടു, സിനിമ ചെയ്യാന്‍ തീരുമാനിച്ചു എന്നല്ലേ. കഥ കണ്ടു വായിച്ചു, ഞാനും ഒരു എഴുത്തുകാരന്‍ ആണ്, ഞാന്‍ എഴുതിയത് പലതും പിന്നെ മാറ്റും, പടം കാണല്‍ ആണ് മുഖ്യം, അപ്പൊ അത് വിട്ടേക്ക്.
രണ്ടാമത് മല്ലിക ചേച്ചി പറഞ്ഞത്, ഞാന്‍ ചേച്ചിയുടെ മകനെ ഒറ്റപ്പെടുത്തി, പടം മോശമാണ് എന്നൊക്കെ പറഞ്ഞുവെന്ന കാര്യം. ഞാന്‍ എവിടെയാണ് പടം നന്നായില്ല എന്ന് പറഞ്ഞത്? പടം കണ്ട് ഇറങ്ങി വന്നപ്പോള്‍ പറഞ്ഞത് ടെക്‌നിക്കലി ഫെന്റാസ്റ്റിക് എന്നാണ്, ഇപ്പോഴും ഞാന്‍ അതില്‍ തന്നെ നില്‍ക്കുന്നു, പക്ഷേ പടത്തില്‍ രാജ്യദ്രോഹപരം ആയിട്ടുള്ളത് ഉണ്ടെന്ന് ഞാന്‍ അപ്പോഴും പറഞ്ഞു, ഇപ്പോഴും പറയുന്നു. പിന്നെ പടം കണ്ടിറങ്ങിയപ്പോള്‍ തന്നെ അതിനെക്കുറിച്ച് പറയാത്തത് ഞാന്‍ ആയി ഒരു നെഗറ്റീവ് പറയേണ്ട എന്ന് കരുതിയിട്ടാണ്. പക്ഷേ ജനങ്ങള്‍ ഇളകി. ഇപ്പോഴും ഞാന്‍ അതിനെക്കുറിച്ച് അധികം പറഞ്ഞിട്ടില്ല. പിന്നെ പടം കൊള്ളില്ല എന്ന് എവിടെയാണ് ഞാന്‍ പറഞ്ഞത്? എവിടെയെങ്കിലും കാണിച്ചു തരാന്‍ പറ്റുമോ.
ഇതൊക്കെ പറഞ്ഞ് എനിക്ക് മോഹന്‍ലാലിന്റെ പ്രീതി നേടേണ്ട ആവശ്യമില്ല. 1994 മാര്‍ച്ച് 13 മുതലുള്ള ബന്ധമാണ് അത്. പടം ചെയ്താലും ഇല്ലെങ്കിലും അത് അവിടെ തന്നെ കാണും, അത് മരിക്കുന്നതു വരെ അതുപോലെ നില്‍ക്കും. 'കീര്‍ത്തിചക്ര' എന്ന സിനിമ ചെയ്ത് എന്നെ മേജര്‍ രവി ആക്കിയത് മോഹന്‍ലാല്‍ ആണ്, അത് ആന്റണി പെരുമ്പാവൂര്‍ ഒന്നും പ്രൊഡ്യൂസ് ചെയ്തതല്ല, അത് നിര്‍മിച്ചത് ആര്‍ ബി ചൗധരി സാറാണ്, എനിക്ക് അവര്‍ രണ്ടുപേരോടും കടപ്പാടുണ്ട്. അത് ഞാന്‍ എന്നും കാണിച്ചിരിക്കും. മേജര്‍ രവി മോഹന്‍ലാലിന്റെ ചങ്ക് ആണ്. മോഹന്‍ലാലിന് വേണ്ടെങ്കിലും ഇല്ലെങ്കിലും'
'എംപുരാന്‍' കണ്ടിറങ്ങിയപ്പോള്‍ തന്നെ എനിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ ഒരു പടം ഇറങ്ങിയ ഉടനെ തന്നെ അതിനെക്കുറിച്ച് നെഗറ്റീവ് പറയാന്‍ കഴിയില്ല. സിനിമയില്‍ സത്യാവസ്ഥകളെ മറച്ചുപിടിച്ചുകൊണ്ട് പകുതി മാത്രം പറഞ്ഞിട്ട് ഒരു വിവാദം ഉണ്ടാക്കിയതല്ലേ, അതുകൊണ്ടല്ലേ ജനങ്ങള്‍ ഇളകി സംസാരിക്കുന്നത് ? അപ്പോ സിനിമയില്‍ പ്രശ്‌നം ഉണ്ടെന്നാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ പടം കൊള്ളില്ല എന്നല്ല. ഇന്നും നിങ്ങള്‍ക്ക് മോഹന്‍ലാല്‍ പടം കണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ ആന്റണി പെരുമ്പാവൂരില്‍ നിന്ന് ക്ലാരിറ്റി കിട്ടിയിട്ടുണ്ടോ, ഇല്ല എന്നാണ് ഉത്തരം.'മേജര്‍ രവിയുടെ വാക്കുകള്‍.
'ഞാനൊരു രാഷ്ട്രവാദിയാണ് രാഷ്ട്രീയവാദിയല്ല. എംപുരാനില്‍ രാജ്യവിരുദ്ധതയുണ്ട്. ഗോധ്രയെന്ന് പറഞ്ഞാല്‍ എന്താണ്?. ഹിന്ദുക്കള്‍ പോയിട്ട് മുസ്ലീങ്ങളെ കൊല്ലുന്നു എന്നുമാത്രം കാണിച്ചാല്‍ എന്താവും സ്ഥിതി?. ഇവിടെ മനഃസമാധാനത്തോടെ ജീവിക്കുകയാണ് ഹിന്ദുക്കളും മുസ്ലീങ്ങളും. എന്നാല്‍ 20 വയസുള്ള കുട്ടി കാണുന്നത് ഹിന്ദുക്കള്‍ മുസ്ലീങ്ങളെ കൊല്ലുന്നതാണ്. വെറുതെ സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുകയാണ് ലക്ഷ്യം. എന്റെ ഒരു സിനിമയിലും രാജ്യവിരുദ്ധത ഇല്ല. എന്റെ സിനിമയില്‍ ഏതെങ്കിലും ഒരു ജാതിയെയോ മതത്തെയോ രാഷ്ട്രീയത്തയോ മോശമാക്കി ചിത്രീകരിച്ചിട്ടില്ല. കീര്‍ത്തിചക്രയില്‍ മുസ്ലീങ്ങളെ വില്ലന്‍മാരാക്കി എന്ന് ചിലര്‍ അടുത്തിടെ പറയുന്നത് കേട്ടു. കശ്മീരിലും ബലൂചിസ്ഥാനിലുമുള്ള വില്ലന്‍മാര്‍ ചെയ്യുന്നതിന് എനിക്ക് എന്റെ അച്ഛന്റെ പേര് അവര്‍ക്ക് ഇട്ടുകൊടുക്കാന്‍ പറ്റില്ല. അവിടെ മുസ്ലീമിന്റെ പേര് തന്നെയായിരിക്കും. അതിന്റെ പേരില്‍ ഒരുപ്രശ്‌നവും ഉണ്ടായിട്ടില്ല, ഇപ്പോ അതൊക്കെ ചൊറിയന്‍മാരാണ് ചെയ്യുന്നത്' - മേജര്‍ രവി പറഞ്ഞു. ബുള്ളറ്റുകളെ പേടിച്ചിട്ടില്ല പിന്നയല്ലേ സൈബര്‍ അറ്റാക്കെന്നും രവി പറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates