AA22: പക്കാ ഹോളിവുഡ് ലെവൽ! വരുന്നത് സയൻസ് ഫിക്ഷൻ; അല്ലു - അറ്റ്ലി ചിത്രത്തിന്റെ വൻ പ്രഖ്യാപനം

ഹോളിവുഡ് സിനിമകളിലെ സാങ്കേതിക വിദഗ്ധരും ചിത്രത്തിന്റെ ഭാഗമാകും.
 AA22
AA22 വിഡിയോ സ്ക്രീൻഷോട്ട്
Updated on

അല്ലു അർജുൻ - അറ്റ്‌ലി ചിത്രം പ്രഖ്യാപനം മുതൽ‌ തന്നെ ആരാധകർക്കിടയിൽ വൻ പ്രതീക്ഷകൾ ഉയർത്തിയിരുന്നു. ഇപ്പോഴിതാ അല്ലു അർജുന്റെ 43-ാം പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കളായ സൺ പിക്ചേഴ്സ്. AA22 എന്നാണ് ചിത്രത്തിന് താല്ക്കാലികമായി പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്‍റെ ഗിയര്‍ അപ് വിഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ഹോളിവുഡ് സിനിമകളിലെ സാങ്കേതിക വിദഗ്ധരും ചിത്രത്തിന്റെ ഭാഗമാകും.

ലോസ് ആഞ്ചലസിലെ വിഎഫ്എക്സ് സ്റ്റുഡിയോയിൽ നിന്നുള്ള വിഡിയോയും സൺ പിക്ചേഴ്സ് പങ്കുവച്ചിട്ടുണ്ട്. സ്പൈഡർമാൻ: ഹോംകമിങ്, ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ, അവഞ്ചേഴ്‌സ്: ഏജ് ഓഫ് അൾട്രോൺ എന്നീ സിനിമകളിൽ പ്രവർത്തിച്ച അയൺഹെഡ് സ്റ്റുഡിയോയുടെ സിഇഒയും ആർട്ട് ഡയറക്ടറുമായ ജോസ് ഫെർണാണ്ടസ്, ജോ: റിറ്റാലിയേഷൻ, അയൺ മാൻ 2 തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള വിഎഫ്എക്സ് സൂപ്പർവൈസറായ ജെയിംസ് മാഡിഗൻ തുടങ്ങിയവരും ചിത്രത്തിന്റെ ഭാ​ഗമാണ്.

നിരവധി മികച്ച ഹോളിവുഡ് സാങ്കേതിക വിദഗ്ധരും ചിത്രത്തിന്റെ ഭാ​ഗമാകുമെന്നാണ് വിവരം. സം​ഗീത സംവിധായകൻ സായ് അഭ്യാങ്കറുമായി അണിയറപ്രവർത്തകർ ചർച്ചകൾ നടത്തി വരുന്നതായും റിപ്പോർട്ടുണ്ട്. അതേ സമയം ചിത്രത്തിലെ നായിക ആരാണെന്ന ചര്‍ച്ചയും സജീവമാണ്. പ്രിയങ്ക ചോപ്ര, സാമന്ത തുടങ്ങിയ നടിമാരുടെ പേരുകളാണ് ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്നത്.

ഓ​ഗസ്റ്റിൽ ചിത്രത്തിന്‍റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് വിവരം. സണ്‍ പിക്ചേഴ്സിന്റെ ഏറ്റവും വലിയ ബി​ഗ് ബജറ്റ് ചിത്രമായിരിക്കും ഇത്. പുഷ്പ 2 ആണ് അല്ലു അർജുന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com