
നസ്‌ലിന്‍, ഗണപതി, ലുക്മാന്‍, സന്ദീപ് പ്രദീപ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ഖാലിദ് റഹ്‌മാന്‍ ചിത്രമാണ് ആലപ്പുഴ ജിംഖാന. വിഷു റിലീസായി നാളെ എത്തുന്ന ചിത്രം വളരെ പ്രതീക്ഷയോടെയാണ് സിനിമാ ആസ്വാദകര്‍ കാത്തിരിക്കുന്നത്. കോളജ് പഠനത്തിന് അഡ്മിഷന്‍ ലഭിക്കാനായി സംസ്ഥാനതല കായിക മേളയില്‍ ബോക്‌സിങ് വിഭാഗത്തില്‍ പങ്കെടുക്കുന്ന കുറച്ച് പ്ലസ് ടു വിദ്യാര്‍ഥികളുടെ കഥയാണ് ചിത്രം പറയുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി തമിഴ്നാട്ടിൽ എത്തിയ നടൻ നസ്‌ലിന്റെ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ സദസിലുള്ളവരുമായി നസ്‌ലിന്‍ സംവദിക്കുന്ന വിഡിയോയാണ് പ്രചരിക്കുന്നത്. ചെന്നൈയിലെ എസ്ആര്‍എം കോളജില്‍ സിനിമയില്‍ മുഴുവന്‍ താരങ്ങളും എത്തിയിരുന്നു.
സ്റ്റേജില്‍ സംസാരിക്കുന്നതിനിടെയാണ് തെലുങ്ക് പ്രേക്ഷകരെ കൈയിലെടുത്തു കൊണ്ടുള്ള നസ്‌ലിന്റെ കമന്റ് എത്തിയത്. ”തെലുങ്ക് ആളുകള്‍ ഇവിടെ ഉണ്ടോ? എല്ലാരുമേ നമ്മ ആളുകള്‍ താന്‍. ജയ് ബാലയ്യ” എന്നായിരുന്നു നസ്‌ലിന്‍ പറഞ്ഞത്. വലിയ പ്രഷറിലാണ് ഞങ്ങള്‍ സത്യം പറഞ്ഞു കഴിഞ്ഞാല്‍ നില്‍ക്കുന്നത്.
ഇവിടെയുള്ള വൈവിധ്യം അടുത്തറിയാന്‍ പറ്റുന്നതില്‍ ഒത്തിരി സന്തോഷമുണ്ട്', എന്നും നസ്‌ലിൻ കൂട്ടിച്ചേർത്തു. ഇതിന് വലിയ കൈയടിയാണ് സദസില്‍നിന്ന് ലഭിച്ചത്. നസ്‌ലിന്റെ മറുപടിയില്‍ ആവേശത്തിലാകുന്ന വിദ്യാര്‍ഥികളെയും വിഡിയോയില്‍ കാണാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക