
ഗദർ 2 എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ പുതിയ ചരിത്രമെഴുതിയ നടനാണ് സണ്ണി ഡിയോൾ. ജാട്ട് എന്ന തന്റെ പുതിയ ചിത്രത്തിലൂടെ ബോളിവുഡിൽ വീണ്ടും ചരിത്രം കുറിക്കാനൊരുങ്ങുകയാണ് സണ്ണി. ഗംഭീര അഭിപ്രായങ്ങളാണ് സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. എക്സിൽ ഉൾപ്പെടെ മികച്ച പ്രതികരണങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
'ഇക്കഴിഞ്ഞ 15 വര്‍ഷത്തിനിടെ സണ്ണി ഡിയോളിനെ ഇത്രയും പവര്‍ഫുള്‍ ആയി ആരും അവതരിപ്പിച്ചിട്ടില്ല' എന്നാണ് എക്സിൽ ആരാധകർ കുറിച്ചിരിക്കുന്നത്. പഞ്ച് ഡയലോഗുകൾ കൊണ്ടും കിടിലൻ രംഗങ്ങൾ കൊണ്ടും പീക്ക് ലെവലിൽ ആണ് ചിത്രമെന്നാണ് സോഷ്യൽ മീഡിയയിൽ സിനിമ കണ്ടവർ കുറിച്ചിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സൽമാൻ ഖാൻ ചിത്രം സിക്കന്ദറിനേക്കാൾ മുകളിലാണ് ജാട്ട് എന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.
'ഫുൾ ഓൺ പവർ' എന്നാണ് ചിത്രത്തെക്കുറിച്ച് എക്സിൽ ആരാധകർ കുറിച്ചിരിക്കുന്നത്. സണ്ണിയുടെ ഹീറോയിസം, ഡയലോഗ്, മാസ് ആക്ഷൻ ഇതെല്ലാം കൂടിച്ചേർന്നതാണ് ജാട്ട്. കൊടൂര വില്ലനായാണ് ചിത്രത്തിൽ രൺദീപ് ഹൂഡ എത്തുന്നതും ഗംഭീര പെർഫോമൻസാണ് നടന്റെ എന്നും ചിത്രം കണ്ടവർ ഒന്നടങ്കം പറയുന്നു. ഘയാൽ, ഘടക്, ദാമിനി തുടങ്ങിയ ചിത്രങ്ങളിലെ പഴയകാല സണ്ണി ഡിയോളിനെ മിസ് ചെയ്യുന്നുണ്ടെങ്കിൽ, ആ ഓർമകളിലേക്ക് ജാട്ട് പ്രേക്ഷകരെ കൊണ്ടു പോകുമെന്നും സിനിമാ പ്രേമികൾ പറയുന്നു.
അതേസമയം ചിത്രം പ്രദർശനം തുടരവേ സിനിമയില്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങളും ചര്‍ച്ചയാകുന്നുണ്ട്. ചിത്രത്തില്‍ 22 രംഗങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. അധിക്ഷേപകരമായ വാക്കുകളും, പീഡന രംഗങ്ങളുമാണ് മാറ്റിയിരിക്കുന്നത്. ‘ഭാരത്’ എന്നതിന് പകരം ‘ഹമാര’ എന്നും ‘സെന്‍ട്രല്‍’ എന്നതിന് പകരം ‘ലോക്കല്‍’ എന്നും മാറ്റിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥയെ അപമാനിക്കുന്ന രംഗത്തിന്റെ 40% കുറച്ചു. അക്രമാസക്തമായ രംഗം 30% കുറച്ചിട്ടുണ്ട്.
ഇ സിഗരറ്റ് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. പത്ത് സീനുകള്‍ വരെ സിജിഐ ഉപയോഗിച്ചു എന്ന നിര്‍ദേശം കാണിക്കാനും നിർദേശിച്ചിരുന്നു. 2 മണിക്കൂര്‍ 33 മിനിറ്റും 31 സെക്കന്‍ഡുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. പുഷ്പ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും പീപ്പിള്‍ ഫിലിം ഫാക്ടറിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക