
പ്രേമം എന്ന ചിത്രത്തിൽ മേരിയായെത്തി സിനിമാ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് അനുപമ പരമേശ്വരൻ. മലയാളത്തിന് പുറമേ കന്നഡ, തെലുങ്ക് ഭാഷകളിലും സജീവമാണ് അനുപമ. ഇപ്പോഴിതാ നടൻ ധ്രുവ് വിക്രമുമായി അനുപമ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇരുവരും ചുംബിക്കുന്ന ഒരു ചിത്രമാണ് പുതിയ അഭ്യൂഹങ്ങൾക്ക് കാരണമായിരിക്കുന്നത്.
ബ്ലൂമൂൺ എന്ന സ്‌പോട്ടിഫൈ ലിസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇത് അനുപമയും ധ്രുവ് വിക്രമും ആണെന്നും ഇരുവരും പ്രണയത്തിലാണെന്നുമാണ് ആരാധകരുടെ കണ്ടെത്തൽ. എന്നാൽ ഗോസിപ്പുകളോട് ഇതുവരെ അനുപമയോ ധ്രുവോ പ്രതികരിച്ചിട്ടില്ല. അതേസമയം ബൈസൺ എന്ന ചിത്രത്തിൽ ധ്രുവും അനുപമയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്.
സ്‌പോർട്‌സ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രം മാരി സെൽവരാജ് ആണ് സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ഭാഗമായുള്ള പ്രൊമോഷനാണ് ഇതെന്നാണ് മറ്റു ചിലരുടെ കണ്ടെത്തൽ. ചിത്രത്തിന്റെ ഷൂട്ടിനിടെ എടുത്ത ഫോട്ടോ ആയിരിക്കുമെന്നും അത് ലീക്കായതാകുമെന്നും ചിലർ അഭിപ്രായപ്പെടുന്നു. മുൻപ് ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രിത് ബുംറയും അനുപമയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലും ഗോസിപ്പുകൾ ഉയർന്നിരുന്നു.
പിന്നാലെ ഇത്തരം ആരോപണങ്ങളെ തള്ളി അനുപമയുടെ കുടുംബം രംഗത്തെത്തുകയും ചെയ്തു. ഡ്രാഗൺ ആണ് അനുപമയുടേതായി ഏറ്റവുമൊടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. പെറ്റ്, ഡിറ്റക്ടീവ്, ജെഎസ്കെ തുടങ്ങിയ ചിത്രങ്ങളും അനുപമയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. മഹാൻ ആണ് ധ്രുവിന്റെ ഏറ്റവുമൊടുവിൽ എത്തിയ ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക