
ചെണ്ടയുടെ അകമ്പടിയോടെ മലയാളി റാപ്പര്‍ ഹനുമാന്‍ കൈന്‍ഡ് കോച്ചെല്ലയില്‍. കോച്ചെല്ല 2025ല്‍ തന്റെ സ്വന്തം നാടായ കേരളത്തെ പ്രതിനിധീകരിക്കാന്‍ റാപ്പര്‍ ഹനുമാന്‍കൈന്‍ഡ് ചെണ്ടമേളത്തോടെയാണ് എത്തിയത്. ഈ വര്‍ഷം അമേരിക്കയിലെ കാലിഫോര്‍ണിയയിലെ കോച്ചെല്ലയില്‍ പാട്ടുകള്‍ അവതരിപ്പിച്ച നിരവധി കലാകാരന്‍മാരില്‍ ഒരാളായിരുന്നു ഹനുമാന്‍കൈന്‍ഡ്. പൊന്നാനിക്കാരന്‍ സൂരജ് ചെറുകാട് എന്നാണ് ഹനുമാന്‍കൈന്‍ഡിന്റെ യഥാര്‍ഥ പേര്.
കോച്ചെല്ല സംഗീത കലോത്സവത്തില്‍ പങ്കെടുക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് ഹനുമാന്‍കൈന്‍ഡ്. കോച്ചെല്ല 2024ല്‍ അവതരിപ്പിച്ച പഞ്ചാബി ഗായകന്‍ ദില്‍ജിത്ത് ദോസെഞ്ജിന്റേയും എ പി ദില്ലന്റേയും പാതയാണ് ഹനുമാന്‍ കൈന്‍ഡ് പിന്തുടരുന്നത്. ഇലക്ട്രോണിക് മ്യൂസിക് ബാന്‍ഡ് ഇന്‍ഡോ വെയര്‍ഹൗസാണ് ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു സംഘം. ഏപ്രില്‍ 11-13 തിയതികളിലും 18-19 തിയതികളിലുമായി നടക്കുന്ന ഫെസ്റ്റിന്റെ 24ാം എഡിഷനില്‍ ലേഡി ഗാഗ, ഗ്രീന്‍ഡേ, പോസ്റ്റ് മെലോണ്‍, ട്രാവിസ് സ്‌കോട്ട് തുടങ്ങിയ കലാകാരന്‍മാരും പങ്കെടുക്കുന്നുണ്ട്.
ചെണ്ടയുടെ അകമ്പടിയോടെയാണ് റണ്‍ ഇറ്റ് അപ്പും ആസ്വാദകരുടെ മുന്നിലേയ്‌ക്കെത്തിയത്. ഈ പ്രകടനം ഇന്ത്യന്‍ ജനക്കൂട്ടത്തെ ആകര്‍ഷിച്ചു. ഇതിന്റെ വിഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി. ആധുനിക റാപ്പുമായി ഇന്ത്യന്‍ സംഗീതത്തെ കോര്‍ത്തിണക്കുന്നതില്‍ പേര് കേട്ടയാളാണ് ഹനുമാന്‍കൈന്‍ഡ്. കേരളത്തില്‍ നിന്നുള്ള കൊച്ചുവീട്ടില്‍ ബീറ്റ്‌സ് ാണ് ചെണ്ടമേളത്തിന് നേതൃത്വം നല്‍കിയത്. ഇന്‍സ്റ്റഗ്രാമില്‍ കോച്ചെല്ല പ്രകടനത്തിന്റെ നിരവധി ക്ലിപ്പുകള്‍ പങ്കുവെച്ചിട്ടുണ്ട്. സ്വീകരിച്ചതിന് നന്ദി എന്ന കുറിപ്പോടെയാണ് വഡിയോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത.് ബംഗളൂരു ആസ്ഥാനമായുള്ള ഹനുമാന്‍കൈന്‍ഡ് സംഗീതത്തില്‍ മാത്രമല്ല സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 2024ലെ ഹിറ്റ് റൈഫിള്‍ ക്ലബിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിച്ചത്.
അമേരിക്കയിലെ കൊളറാഡോ മരുഭൂമിയിലെ കോച്ചെല്ല താഴ് വരയിലെ എംപയര്‍ പോളോ ക്ലബില്‍ നടക്കുന്ന വാര്‍ഷിക സംഗീത കലാമേളയാണ് കോച്ചെല്ല. 1999ല്‍ പോള്‍ ടോലെറ്റും റിക്ക് വാന്‍ സാന്റനും ചേര്‍ന്നാണ് ഇത് സ്ഥാപിച്ചത്. ബിഗ് ഡോഗ്‌സ് എന്ന റാപ്പ് സോങിലൂടെ ലോകത്താകമാനമുള്ള ആരാധകരെ ഞെട്ടിച്ച ഹനുമാന്‍കൈന്‍ഡിന്റെ ആദ്യം സോളോ സിംഗിള്‍ റണ്‍ ഇറ്റ് അപ്പ് മാര്‍ച്ച് ഏഴിനായിരുന്നു പുറത്തിറങ്ങിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക