'ആകാശത്തെ ഏറ്റവും തിളക്കമേറിയ ആ നക്ഷത്രം നീയാണെന്നറിയാം'; മകളുടെ ഓര്‍മ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് കെ എസ് ചിത്ര

എനിക്കിനി നിന്നെ തൊടാന്‍ കഴിയില്ല, കേള്‍ക്കാനോ കാണാനോ കഴിയില്ല. എങ്കിലും എനിക്കെപ്പോഴും നിന്റെ സാന്നിധ്യം അനുഭവിക്കാന്‍ കഴിയുന്നു. കാരണം നീ എന്റെ ഹൃദയത്തില്‍ ജീവിച്ചിരിപ്പുണ്ട്.
k s chithra
നന്ദന, കെ എസ് ചിത്ര ഫെയ്‌സ്ബുക്ക്
Updated on

കാലത്തില്‍ വിടവാങ്ങിയ മകള്‍ നന്ദനയുടെ ഓര്‍മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് ഗായിക കെ എസ് ചിത്ര. 2011 ഏപ്രില്‍ 14-നാണ് നന്ദന അന്തരിച്ചത്. സോഷ്യല്‍ മീഡിയയിലാണ് ചിത്ര കുറിപ്പ് പങ്കുവെച്ചത്.

തനിക്ക് മകളെ സ്പര്‍ശിക്കാനോ കേള്‍ക്കാനോ കാണാനോ കഴിയില്ലെന്നും എന്നാല്‍ വേര്‍പാടിന് ശേഷവും അവളെ അറിയാന്‍ തനിക്ക് കഴിയുന്നുവെന്നും പറഞ്ഞുകൊണ്ടു തുടങ്ങുന്ന കുറിപ്പ് അവസാനിക്കുന്നത് നന്ദനയെ നഷ്ടപ്പെട്ടതിന്റെ വേദനയെ കുറിച്ച് പറഞ്ഞുകൊണ്ടാണ്.

ചിത്ര പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം:

എനിക്കിനി നിന്നെ തൊടാന്‍ കഴിയില്ല, കേള്‍ക്കാനോ കാണാനോ കഴിയില്ല. എങ്കിലും എനിക്കെപ്പോഴും നിന്റെ സാന്നിധ്യം അനുഭവിക്കാന്‍ കഴിയുന്നു. കാരണം നീ എന്റെ ഹൃദയത്തില്‍ ജീവിച്ചിരിപ്പുണ്ട്. എന്റെ സ്നേഹമേ, ഒരിക്കല്‍ നമ്മള്‍ വീണ്ടും കണ്ടുമുട്ടും. നിന്നെ നഷ്ടപ്പെട്ടതിന്റെ വേദന അളവറ്റതാണ്. ആകാശത്തെ ഏറ്റവും തിളക്കമേറിയ ആ വലിയ താരം നീയാണെന്ന് എനിക്കറിയാം. സൃഷ്ടാവിന്റെ ലോകത്ത് നീ സുഖമായിരിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു.

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2002-ലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും കുഞ്ഞുണ്ടായത്. 2011-ല്‍ ദുബായിലെ വില്ലയില്‍ നീന്തല്‍കുളത്തില്‍ വീണാണ് എട്ടു വയസ്സുകാരിയായിരുന്ന നന്ദന മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com