കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയിലെത്തുന്നത്. സിനിമകൾക്കൊപ്പം സീരിസുകളും ഈ ആഴ്ച നിങ്ങളെ കാത്തിരിപ്പുണ്ട്. ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ ഏതൊക്കെയെന്ന് അറിയാം.
ജനപ്രിയ വിഡിയോ ഗെയിമിനെ ആസ്പദമാക്കിയൊരുക്കിയിരിക്കുന്ന വെബ് സീരിസ് ആണിത്. സീരിസിന്റെ ആദ്യ സീസണിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഏപ്രിൽ 14 മുതൽ സീരിസ് സ്ട്രീമിങ് തുടങ്ങി. ഇംഗ്ലീഷിന് പുറമേ ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്.
രജത് കപൂറും മോണിക്ക പൻവാറുമാണ് ഖൗഫ് എന്ന ഹൊറർ പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. പങ്കജ് കുമാറും സൂര്യ ബാലകൃഷ്ണനും ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഏപ്രിൽ 18 മുതൽ ആമസോൺ പ്രൈം വിഡിയോയിലൂടെ സീരിസ് ആസ്വദിക്കാം.
പ്രശസ്ത സംവിധായകൻ ഗെ റിച്ചിയാണ് ദ് ഡയമണ്ട് ഹീസ്റ്റ് നിർമിച്ചിരിക്കുന്നത്. അപൂർവമായ ഒരു വജ്രം കൊള്ളയടിക്കാൻ ശ്രമിക്കുന്നതും പിന്നാലെ നടക്കുന്ന കുറ്റകൃത്യങ്ങളുടെ നീണ്ട ഒരു പരമ്പരയുമാണ് ദ് ഡയമണ്ട് ഹീസ്റ്റ് പറയുന്നത്. ഏപ്രിൽ 16 മുതൽ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് തുടങ്ങും.
ഒടിടി പ്രേക്ഷകർ കാത്തിരുന്ന സീരിസുകളിലൊന്നാണ് ദ് ഗ്ലാസ് ഡോം. ഒരു നഗരത്തിൽ നിന്ന് ഒരു പെൺകുട്ടിയെ കാണാതാകുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് സീരിസിന്റെ ഇതിവൃത്തം. ഏപ്രിൽ 16 ന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്ത് തുടങ്ങും.
നടൻ ഇർഫാൻ ഖാന്റെ മകൻ ബാബിൽ ഖാന്റെ അരങ്ങേറ്റ ചിത്രമാണ് ലോഗൗട്ട്. യുവാക്കൾക്കിടയിലെ അമിത ഫോൺ ഉപയോഗവും അതുമൂലം അവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെയും ചുറ്റിപ്പറ്റിയാണ് ലോഗൗട്ട് ഒരുക്കിയിരിക്കുന്നത്. അമിത് ഗൊലാനി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സീ 5 ലൂടെ ഏപ്രിൽ 18 മുതൽ സീരിസ് സ്ട്രീമിങ് തുടങ്ങും.
സൗഹൃദം, ബന്ധങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന സീരിസ് ആണ് ഇസ്താംബുൾ എൻസൈക്ലോപീഡിയ. ഏപ്രിൽ 17 ന് നെറ്റ്ഫ്ലിക്സിലൂടെ സീരിസ് സ്ട്രീമിങ് തുടങ്ങും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക