

'ഞാന്‍ വീണ്ടെടുക്കലിന്റെ പാതയിലാണ്, കുറച്ച് ദിവസങ്ങള്‍ പൊതു ഇടങ്ങളില്‍ നിന്നും മാറി നില്‍ക്കേണ്ടിവന്നു'. വികാരപരമായ കുറിപ്പിന് ഒപ്പം നാല് മാസങ്ങള്‍ക്കിപ്പുറം വീണ്ടും സോഷ്യല്‍ മീഡിയയില്‍ തിരിച്ചെത്തി നടി നസ്രിയ നസീം. കുറച്ചുമാസങ്ങളായി താന്‍ വൈകാരികവും വ്യക്തിപരവുമായ വെല്ലുവിളികളോട് മല്ലിടുകയായിരുന്നു എന്ന് വ്യക്തമാക്കുന്ന പോസ്റ്റിലാണ് സ്വകാര്യമായ ചില പ്രശ്‌നങ്ങള്‍ മൂലം പൊതുഇടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നെന്ന് താരം വെളിപ്പെടുത്തുന്നത്. നാലരമാസം മുമ്പായിരുന്നു നസ്രിയയുടെ അവസാന സോഷ്യല്‍ മീഡിയ പോസ്റ്റ്.
കഴിഞ്ഞ ദിവസം ഫിലിം ക്രിട്ടിക് അവാര്‍ഡ് ലഭിച്ചതിന് പിന്നാലെയാണ് പുതിയ പ്രതികരണം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാന്‍ വൈകാരികവും വ്യക്തിപരവുമായ വെല്ലുവിളികളോട് മല്ലിടുകയായിരുന്നു എന്ന് തുറന്നു പറയുകയാണ് താരം. താന്‍ നേരിട്ട പ്രശ്‌നങ്ങള്‍ക്കിടെ 'സൂക്ഷ്മദര്‍ശിനി'യുടെ വിജയാഘോഷവും പുതുവത്സരവും നഷ്ടപ്പെട്ടു. 30-ാം പിറന്നാള്‍ പോലും ആഘോഷിക്കാന്‍ ആയില്ലെന്നും നസ്രിയ പറയുന്നു.
കുറച്ച് കാലമായി ആരോടും ബന്ധം പുലര്‍ത്തിയിരുന്നില്ല. ഫോണ്‍ എടുക്കാതിരുന്നതിലും മെസേജുകള്‍ക്ക് മറുപടി നല്‍കാതിരുന്നതിലും ഞാന്‍ കാരണമുണ്ടായ ആശങ്കകള്‍ക്കും അസൗകര്യങ്ങള്‍ക്കും ക്ഷമചോദിക്കുന്നു. ഇന്നലെ എനിക്ക് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ട്ക്സ് അവാര്‍ഡ് ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. അംഗീകാരത്തിന് നന്ദി. മറ്റ് ജേതാക്കള്‍ക്കും നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ക്കും അഭിനന്ദനങ്ങള്‍. ജോലിക്കായി എന്നെ സമീപിക്കാന്‍ ശ്രമിച്ച എല്ലാ സഹപ്രവര്‍ത്തകരോടും ഞാന്‍ ഖേദം പ്രകടിപ്പിക്കുകയാണ്. എന്റെ അസാന്നിധ്യം കൊണ്ടുണ്ടായ തടസ്സങ്ങളില്‍ ഞാന്‍ ക്ഷമചോദിക്കുന്നു.
ഇതൊരു ദുഷ്‌കരമായ യാത്രയിലാണ് ഇപ്പോഴുള്ളത്. സുഖംപ്രാപിച്ചുവരുന്നതായും ഓരോദിവസവും മെച്ചപ്പെട്ടുവരുകയും ചെയ്യുന്നുണ്ട്. ഇക്കാര്യം നിങ്ങളെ അറിയിക്കണം എന്ന് ആഗ്രഹിക്കുന്നു. ഈ സമയത്ത് എന്നെ മനസിലാക്കുന്നതിനും പിന്തുണയ്ക്കുന്നതിനും നന്ദി. പൂര്‍ണ്ണമായും എനിക്ക് തിരിച്ചുവരാന്‍ കുറച്ചുസമയം വേണ്ടിവന്നേക്കാം. പക്ഷേ, ഒരുകാര്യം എനിക്ക് ഉറപ്പുപറയാം, ഞാന്‍ വീണ്ടെടുക്കലിന്റെ പാതയിലാണ്. ഒരു വിവരവും നല്‍കാതെ കുറച്ച് ദിവസം എല്ലാത്തില്‍ നിന്നും വിട്ടുനിന്നതില്‍ കുടുംബത്തോടും സുഹൃത്തുക്കളോടും ആരാധകരോടും വിശദീകരിക്കണം എന്ന് തോന്നിയതുകൊണ്ടാണ് ഇപ്പോഴത്തെ ഈ കുറിപ്പെന്നും നസ്രിയ പറയുന്നു. ബേസില്‍ ജോസഫ് - നസ്രിയ താരങ്ങള്‍ ഒന്നിച്ച സൂക്ഷ്മദര്‍ശിനി ആയിരുന്നു നസ്രിയ അഭിനയിച്ച ഒടുവിലെ ചിത്രം. സിനിമ വലിയ തോതില്‍ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates