
കഴിഞ്ഞ വർഷം ദുൽഖർ സൽമാൻ നായകനായെത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു ലക്കി ഭാസ്കർ. തെലുങ്കിൽ മാത്രമല്ല തെന്നിന്ത്യയൊട്ടാകെ ചിത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ ദുൽഖറിന്റെ മറ്റൊരു തെലുങ്ക് ചിത്രവും പ്രഖ്യാപിച്ചിരുന്നു. ആകാശംലോ ഒക താര എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങിന് തുടക്കമായിരിക്കുകയാണ്. ഇന്ന് ഹൈദരാബാദിൽ വച്ച് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. ദുൽഖർ സൽമാൻ ഉൾപ്പെടെ ചിത്രത്തിന്റെ അണിയറപ്രവർത്തകരെല്ലാം പൂജ ചടങ്ങിൽ പങ്കെടുത്തു.
സാവിത്രി, ദയ എന്നീ വെബ് സീരിസിലൂടെ ശ്രദ്ധേയനായ പവൻ സദിനേനിയാണ് ആകാശം ലോ ഒക താര സംവിധാനം ചെയ്യുന്നത്. സ്വപ്‌ന സിനിമ, ലൈറ്റ്‌ബോക്‌സ് മീഡിയ, ഗീത ആർട്‌സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സുജിത് സാരംഗ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക