
നടി പാർവതി നായർ വിവാഹിതയാകുന്നു. കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ വിവാഹനിശ്ചയം. ഹൈദരാബാദ് സ്വദേശിയായ ബിസിനസുകാരൻ ആശ്രിത് അശോകാണ് വരൻ. തന്റെ വിവാഹനിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവച്ച് പാർവതി തന്നെയാണ് സന്തോഷം ആരാധകരെ അറിയിച്ചത്. ഇരുവരും നാളുകളായി പ്രണയത്തിലായിരുന്നു.
‘‘എന്റെ പ്രണയത്തിനൊപ്പം ജീവിതം മറ്റൊരു ഘട്ടത്തിലേക്ക് കടക്കാൻ പോകുന്നു എന്ന് പറയുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ഒരു പാർട്ടിയിൽ വച്ചാണ് ഞാൻ ആശ്രിതിനെ ആദ്യമായി കാണുന്നത്. തീർത്തും യാദൃച്ഛികമായൊരു കണ്ടുമുട്ടൽ.
ആ ദിവസം ഞങ്ങൾ മുൻപരിചയം ഉള്ളവരെ പോലെ ഒരുപാട് സംസാരിച്ചു, പക്ഷേ സത്യം പറഞ്ഞാൽ, കൂടുതൽ അടുത്തറിയാൻ ഞങ്ങൾക്ക് കുറച്ച് മാസങ്ങൾ എടുത്തു. തമിഴ് തെലുങ്ക് സംസ്കാരങ്ങൾ സമന്വയിപ്പിച്ചാണ് വിവാഹം നടക്കുക.’’–പാർവതി മാധ്യമങ്ങളോട് പറഞ്ഞു.
'എന്നെന്നേക്കുമായി ഞാൻ എന്റെ യാഥാർഥ്യത്തെ കണ്ടെത്തി'- എന്നാണ് നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. ചെന്നൈയിൽ വച്ച് ഫെബ്രുവരി ആറിനാണ് വിവാഹം. കേരളത്തിലും വിവാഹ റിസപ്ഷൻ ഒരുക്കിയിട്ടുണ്ട്. മോഡലിങ് രംഗത്തു നിന്നാണ് പാർവതി സിനിമയിലെത്തുന്നത്.
മലയാളിയാണെങ്കിലും അന്യഭാഷയിലാണ് പാർവതി തിളങ്ങിയത്. ഇതിനോടകം തന്നെ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ നടി അഭിനയിച്ചു കഴിഞ്ഞു. വിജയ് നായകനായെത്തിയ ദ് ഗോട്ട് ആണ് പാർവതിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക