ശങ്കർ വീണ്ടും എയറിൽ ആകുമോ? ​ഗെയിം ചെയ്ഞ്ചർ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്

ഇതിനിടെ ഗെയിം ചെയ്ഞ്ചറിൽ താൻ നിരാശനാണെന്ന് ശങ്കർ തന്നെ തുറന്നു പറയുകയും ചെയ്തിരുന്നു.
Game Changer
ഗെയിം ചെയ്ഞ്ചർഎക്സ്
Updated on

റാം ചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു ​ഗെയിം ചെയ്ഞ്ചർ. വൻ ഹൈപ്പോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും വൻ പരാജയമാണ് നേരിടേണ്ടി വന്നത്. ആദ്യ ദിനം തന്നെ ചിത്രത്തിന് മോശം അഭിപ്രായമാണ് പുറത്തുവന്നത്. ഇതിനിടെ ഗെയിം ചെയ്ഞ്ചറിൽ താൻ നിരാശനാണെന്ന് ശങ്കർ തന്നെ തുറന്നു പറയുകയും ചെയ്തിരുന്നു.

പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായി എത്തിയ ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിനൊരുങ്ങുകയാണ്. ഫെബ്രുവരി ഏഴ് മുതൽ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ സിനിമ ലഭ്യമാകും. ജനുവരി 10 ന് പൊങ്കൽ റിലീസായാണ് ഗെയിം ചെയ്ഞ്ചർ തിയറ്ററുകളിലെത്തിയത്. 450 കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുക്കിയത്.

ചിത്രത്തിന് കേരളത്തിലും നേട്ടമുണ്ടാക്കാനായില്ല. 80 ലക്ഷം മാത്രമാണ് ചിത്രത്തിന് കേരളത്തിൽ നിന്ന് നേടാനായത്. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികയായെത്തിയത്. അഞ്ജലി, എസ് ജെ സൂര്യ, സമുദ്രക്കനി, നവീന്‍ ചന്ദ്ര, സുനില്‍, ശ്രീകാന്ത്, ജയറാം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com