'പ്രയാഗ് എന്നെ ശരിക്കും വിളിച്ചു'; മഹാകുംഭമേളയില്‍ പുണ്യസ്‌നാനം ചെയ്ത് കെജിഎഫ് നായിക, വിഡിയോ

പ്രയാഗ്‌രാജില്‍ നിന്നുള്ള ചിത്രങ്ങളും ത്രിവേണിസംഗമത്തിലെ പുണ്യസ്‌നാനത്തിന്റെ വിഡിയോയും താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു
ശ്രീനിധി ഷെട്ടി
ശ്രീനിധി ഷെട്ടിഎക്‌സ്
Updated on

ഹാകുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്‌നാനം ചെയ്ത് കെജിഎഫ് നായിക ശ്രീനിധി ഷെട്ടി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ കുംഭമേളയില്‍ പങ്കെടുക്കുക എന്നത് ഏറെ നാളായുള്ള ആഗ്രഹമായിരുന്നു എന്നും, വലിയ തയാറെടുപ്പുകളില്ലാതെ എത്തിച്ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്നും ശ്രീനിധി പറഞ്ഞു. പ്രയാഗ്‌രാജില്‍ നിന്നുള്ള ചിത്രങ്ങളും ത്രിവേണിസംഗമത്തിലെ പുണ്യസ്‌നാനത്തിന്റെ വിഡിയോയും താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

'പ്രയാഗ് എന്നെ ശരിക്കും വിളിച്ചത് പോലെ തോന്നുന്നു. ഞാന്‍ ജോലിയുടെ തിരക്കിലായിരുന്നു. തുടക്കത്തില്‍ എനിക്ക് ഇങ്ങോട്ട് വരാന്‍ യാതൊരു പദ്ധതിയുമുണ്ടായിരുന്നില്ല. പിന്നെ ഓരോന്ന് ഓരോന്നായി വഴിക്കുവഴിയെ സംഭവിച്ചു. ഞാന്‍ എന്റെ ഫ്‌ലൈറ്റുകള്‍ ബുക്ക് ചെയ്തു, താമസം ശരിയായി. ഒരു ബാക്ക്പാക്ക് തയാറായി. ഇപ്പോള്‍ ഞാന്‍ ഇവിടെ എത്തിയിരിക്കുന്നു.'

'കോടിക്കണക്കിന് ആളുകള്‍ക്കിടയില്‍ നിന്ന് ഞാനും എന്റെ വഴികള്‍ തേടുന്നു. എന്റെ അവസാന നിമിഷത്തെ പ്ലാനിങ്ങുകളിലേക്ക് അച്ഛനാണ് ഏറ്റവും സന്തോഷത്തോടെ എത്താറുള്ളത്. ഇതിലും ചോദ്യങ്ങളൊന്നുമില്ലാതെ അച്ഛനെത്തി. ജീവിതകാലത്തേക്ക് മുഴുവനുമുള്ള ഓര്‍മയാണിത്..'

മോഡലിങ് രംഗത്തു നിന്ന് സിനിമയിലെത്തിയ താരമാണ് ശ്രീനിധി. കെജിഎഫ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ അഭിനയരംഗത്ത് സജീവമാകുകയായിരുന്നു താരം. രണ്ട് തെലുക്ക് ചിത്രങ്ങളുടെ ഷൂട്ടിങ് തിരക്കുകള്‍ക്കിടയിലാണ് ശ്രീനിധി അച്ഛനൊപ്പം പ്രയാഗ്‌രാജിലെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com