
സഹോദരൻ സിദ്ധാർഥ് ചോപ്രയുടെ കല്യാണ തിരക്കുകളിലാണിപ്പോൾ നടി പ്രിയങ്ക ചോപ്ര. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സിദ്ധാർഥിന്റെ പ്രീ-വെഡ്ഡിങ് ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങൾ പ്രിയങ്ക പങ്കുവച്ചിരുന്നു. വ്യാഴാഴ്ചയായിരുന്നു സിദ്ധാർഥിന്റെ സംഗീത് ചടങ്ങുകൾ. സംഗീത് ചടങ്ങിൽ നിന്നുള്ള പ്രിയങ്കയുടെയും ഭർത്താവ് നിക്ക് ജൊനാസിന്റെയും ഒരു വിഡിയോയാണിപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
നിക്കിന്റെ പാട്ടിന് ആസ്വദിച്ച് നൃത്തം ചെയ്യുന്ന പ്രിയങ്കയുടെ വിഡിയോയാണ് ആരാധകരേറ്റെടുത്തിരിക്കുന്നത്. മാൻ മേരി ജാൻ... എന്ന പാട്ടാണ് നിക്ക് പാടിയത്. നീല നിറത്തിലെ ലെഹങ്കയണിഞ്ഞാണ് പ്രിയങ്കയെ വിഡിയോയിൽ കാണാനാവുക. നീല നിറത്തിലെ കുർത്തിയായിരുന്നു നിക്ക് ധരിച്ചിരുന്നത്. ചൊവ്വാഴ്ച മുതൽ സിദ്ധാർഥിന്റെ പ്രീ വെഡ്ഡിങ് ചടങ്ങുകൾ തുടങ്ങിയിരുന്നു.
കഴിഞ്ഞ ദിവസം മെഹന്ദി ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങളും പ്രിയങ്ക പങ്കുവച്ചിരുന്നു. സംഗീത് ചടങ്ങിലാണ് പ്രിയങ്കയുടെ ഭർത്താവ് നിക്ക് എത്തിയത്. മുംബൈ എയർപോർട്ടിലെത്തിയ നിക്കിന്റെ വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. നടിയും മോഡലുമായ നീലം ഉപാധ്യായയാണ് സിദ്ധാര്‍ഥിന്റെ വധു.
കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെയാണ് നീലം ശ്രദ്ധേയയാവുന്നത്. 2012ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം മിസ്റ്റര്‍ സെവന്‍ ആണ് ആദ്യ ചിത്രം. ആക്ഷന്‍ 3ഡി, ഉന്നോട് ഒരു നാള്‍, ഓം ശാന്തി ഓശാന തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക