'മാര്‍ക്കോയില്‍ നിന്ന് ആ രംഗം എന്തിന് ഒഴിവാക്കി'? റിയാസ് ഖാന്റെ ഡിലീറ്റഡ് സീന്‍ പുറത്ത്, വിഡിയോ

റിയാസ് ഖാന്‍ അവതരിപ്പിച്ച കഥാപാത്രം ഒടിടി പതിപ്പിലുണ്ടാകുമെന്ന് മുന്‍പ് ചിത്രത്തിന്റെ നിര്‍മാതാവ് ഷെരീഫ് മുഹമ്മദ് പറഞ്ഞിരുന്നു
'Why was that scene removed from Marco'? Riyaz Khan's deleted scene out, video
മാര്‍ക്കോ
Updated on
1 min read

ണ്ണി മുകുന്ദന്‍ നായകനായ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ഹിറ്റ് ചിത്രം മാര്‍ക്കോയില്‍ നിന്നും ഒഴിവാക്കിയ രംഗം പുറത്ത്. ഉണ്ണി മുകുന്ദനും റിയാസ് ഖാനും ഉള്‍പ്പെടുന്ന ഒരു പൊലീസ് സ്റ്റേഷന്‍ ഫൈറ്റ് സീനാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

നായിക യുക്തി തരേജയും സീനിലുണ്ട്. നായികയെ ബസില്‍ വച്ച് ശല്യം ചെയ്യുന്നവരെ കസ്റ്റഡിയില്‍ എടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് റിയാസ് ഖാന്‍ എത്തുന്നത്. രംഗം പുറത്തുവിട്ടതിന് പിന്നാലെ എന്തിനാണ് ഇത് സിനിമയില്‍ നിന്ന് ഒഴിവാക്കിയതെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

റിയാസ് ഖാന്‍ അവതരിപ്പിച്ച കഥാപാത്രം ഒടിടി പതിപ്പിലുണ്ടാകുമെന്ന് മുന്‍പ് ചിത്രത്തിന്റെ നിര്‍മാതാവ് ഷെരീഫ് മുഹമ്മദ് പറഞ്ഞിരുന്നു. എന്നാല്‍, തിയേറ്റര്‍ പതിപ്പു തന്നെയാണ് ഒടിടിയിലും റിലീസ് ചെയ്തത്. ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ചിത്രത്തിന്റെ അണ്‍കട്ട് വേര്‍ഷന്‍ റിലീസ് ചെയ്യാന്‍ കഴിയാതെ പോയത്. അതുകൊണ്ട്, റിയാസ് ഖാന്റെ സീന്‍ 'ഡിലീറ്റഡ് സീന്‍' ആയി അണിയറപ്രവര്‍ത്തകര്‍ പുറത്തു വിടുകയായിരുന്നു.

ഗംഭീര പ്രതികരണമാണ് ഒടിടിയില്‍ നിന്നും സിനിമയ്ക്കു ലഭിക്കുന്നത്. മലയാള സിനിമ മാത്രല്ല, ഇന്ത്യന്‍ സിനിമ തന്നെ ഇന്നേവരെ കാണാത്ത വയലന്‍സ് രംഗങ്ങളുമായാണ് മാര്‍ക്കോയുടെ വരവ്. ഉണ്ണി മുകുന്ദന്റെ സ്‌റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമയുടെ പ്രധാന ആകര്‍ഷണമാണ്.

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Quote Of The Day
Air India Express Bomb Threat Note: Crew Member, Passenger Under Prob
Nithin Renji Panicker, Geethu Mohandas
Aamir Khan, Eva Grover
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com