Salman Khan
സൽമാൻ ഖാൻഇൻസ്റ്റ​ഗ്രാം, വിഡിയോ സ്ക്രീൻഷോട്ട്

ഓട്ടോ ഡ്രൈവറായി അരങ്ങേറ്റം? ഹോളിവുഡിലും തരം​ഗമാകാൻ സൽമാൻ ഖാൻ; വൈറലായി വിഡിയോ

സൽമാനൊപ്പം സഞ്ജയ് ദത്തിനേയും വിഡിയോയിൽ കാണാം.
Published on

ബോളിവുഡ് നടൻ സല്‍മാന്‍ ഖാന്‍ ഹോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. സഞ്ജയ് ദത്തിനൊപ്പം ഒരു ത്രില്ലര്‍ ചിത്രത്തില്‍ലാണ് സൽമാനെത്തുക എന്നാണ് വിവരം. എന്നാൽ ഇതുവരെ സൽമാന്റെ ഭാ​ഗത്തു നിന്നോ അണിയറപ്രവർത്തകരിൽ നിന്നോ ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. നിലവില്‍ ചിത്രത്തിന്റെ ചിത്രീകരണം സൗദിയില്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു വിഡിയോയാണ് സോഷ്യൽ മീ‍ഡിയയിൽ വൈറലായി മാറുന്നത്. സൽമാനൊപ്പം സഞ്ജയ് ദത്തിനേയും വിഡിയോയിൽ കാണാം. ഓട്ടോ ഡ്രൈവറുടെ വേഷം ധരിച്ച് ഓട്ടോ റിക്ഷയിൽ ചാരി നിൽക്കുന്ന സൽമാനെയാണ് വിഡിയോയിൽ കാണാൻ കഴിയുക. ഷൂട്ടിങ് ലൊക്കേഷനിലേക്ക് സെക്യൂരിറ്റിമാർക്ക് നടുവിലൂടെ നടന്നു പോകുന്ന സൽമാന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

2021ൽ പുറത്തിറങ്ങിയ അർജന്റീനിയൻ ചിത്രമായ സെവൻ ഡോഗ്‌സിന്റെ റീമേക്കായിരിക്കും ഈ ചിത്രമെന്നാണ് പുറത്തുവരുന്ന വിവരം. ഇന്നലെ സൽമാന്റെ അംഗരക്ഷകനായ ഷേര മുൻ റഷ്യൻ മിക്സഡ് ആയോധന കലാകാരനായ ഖബീബ് നർമഗോമെഡോവിനൊപ്പമുള്ള ചിത്രങ്ങളും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരുന്നു. ഖബീബിനൊപ്പം സൽമാനെയും ചിത്രത്തിൽ കാണാമായിരുന്നു. എന്തായാലും സൽമാന്റെ ഹോളിവുഡ് അരങ്ങേറ്റം ആരാധകരെയും ത്രില്ലടിപ്പിച്ചിരിക്കുകയാണ്.

സാജന്‍, ചാല്‍ മേരെ ഭായ് തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ സല്‍മാനും സഞ്ജയ് ദത്തും ഒന്നിച്ചിട്ടുണ്ട്. സ്‌ക്രീനിലെ ഇരുവരുടെയും ഒന്നിച്ചുള്ള സാന്നിധ്യം ആരാധകര്‍ക്കിടയില്‍ എപ്പോഴും തരംഗം സൃഷ്ടിക്കാറുണ്ട്. ഹോളിവുഡിൽ ഇരുവരും ഒന്നിക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷയും വാനോളമാണ്. സിക്കന്ദർ ആണ് സൽമാന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഈദ് റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com