'അച്ഛനെന്ന നിലയിൽ ഞാനൊരുപാട് ടെൻഷനടിച്ചു; ആ സിനിമ പരാജയപ്പെട്ടതിൽ അതിയായ ദു:ഖമുണ്ട്'

ആ സിനിമ വളരെ നന്നായിരുന്നു എന്നാണ് എനിക്ക് തോന്നിയത്.
Aamir Khan, Junaid khan
ആമിർ ഖാനും മകൻ ജുനൈദ് ഖാനുംഫയൽ
Updated on
1 min read

ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ നായകനായെത്തിയ ചിത്രമായിരുന്നു ലവ്യാപാ. നടി ശ്രീദേവിയുടെ മകൾ ഖുഷി കപൂറാണ് ചിത്രത്തിൽ നായികയായെത്തിയത്. ലവ് ടുഡേ എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആയിരുന്നു ചിത്രം. എന്നാൽ ലവ്യാപായ്ക്ക് മികച്ച പ്രതികരണം ആയിരുന്നില്ല ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ആമിർ ഖാൻ.

നല്ല സിനിമയായിരുന്നിട്ടും ചിത്രം പരാജയപ്പെട്ടതിൽ തനിക്ക് സങ്കടമുണ്ടെന്ന് ആമിർ ഖാൻ പറഞ്ഞു. "ലവ്യാപാ തിയറ്ററിൽ വിജയിക്കാതെ പോയതിൽ എനിക്ക് അതിയായ ദു:ഖമുണ്ട്. ആ സിനിമ വളരെ നന്നായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. ചിത്രത്തിൽ ജുനൈദും നന്നായി പെർഫോം ചെയ്തിരുന്നു. പക്ഷേ ആ സിനിമ വർക്കായില്ല"., ആമിർ ഖാൻ പറഞ്ഞു. തന്റെ പ്രൊജക്ടുകൾ റിലീസാകുന്നതിനേക്കാൾ പത്തിരട്ടി ടെൻഷൻ

ഒരച്ഛനെന്ന നിലയിൽ തനിക്കുണ്ടായിരുന്നുവെന്നും ആമിർ കൂട്ടിച്ചേർത്തു. "ഞാൻ അകലെയായിരുന്നു, പക്ഷേ എന്റെ ഹൃദയം ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമാണ് അതെന്നാണ് ഞാൻ കരുതിയത്. പക്ഷേ ജുനൈദ് പഠിക്കും.

വിജയവും പരാജയവും നേരിടേണ്ട ഒരു മേഖലയാണിത്. ജുനൈദ് ചെറുപ്പവും വളരെ ബുദ്ധിയുള്ള ആളുമാണ്. അദ്ദേഹം വളരെ പോസിറ്റീവ് ആണ്, അവൻ അവന്റെ വഴി കണ്ടെത്തും".- ആമിർ ഖാൻ പറഞ്ഞു. തിയറ്ററിൽ നിന്നും 12 കോടി മാത്രമാണ് ലവ്യാപായ്ക്ക് നേടാനായത്. പ്രദീപ് രംഗനാഥൻ സംവിധാനം ചെയ്ത് നായകനായി എത്തിയ സിനിമയായിരുന്നു ലവ് ടുഡേ.

ലവ് ടുഡേയുടെ നിർമാതാക്കളായ എജിഎസ് എന്റർടെയ്ൻമെൻ്റ്സ് ആണ് ഹിന്ദി റീമേക്കും നിർമിച്ചത്. അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ലവ്യാപാ ഫെബ്രുവരി 7 നാണ് തിയറ്ററിലെത്തിയത്. ലാൽ സിങ് ഛദ്ദ എന്ന ആമിർ ഖാൻ സിനിമയ്ക്ക് ശേഷം അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ചിത്രമാണ് ലവ്യാപാ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com