അച്ഛനെ പോലെ തന്നെ ജൂനിയർ ദേവ! ആദ്യമായി പൊതുവേദിയിൽ ഒന്നിച്ചെത്തി പ്രഭുദേവയും മകനും; തരം​ഗമായി ഡാൻസ് വിഡിയോ

ഇതാദ്യമായാണ് അച്ഛനും മകനും ഒന്നിച്ച് ഡാൻസുമായെത്തുന്നത്.
Prabhudeva
പ്രഭുദേവയും മകനുംഇൻസ്റ്റ​ഗ്രാം
Updated on

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമായ നടനാണ് പ്രഭുദേവ. ഇന്ത്യയിലെ മൈക്കിൾ ജാക്സൺ എന്നാണ് പ്രഭുദേവയെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്. പ്രഭുദേവയുടെ ഡാൻസിനും പ്രത്യേക ആരാധകനിര തന്നെയുണ്ട്. അഭിനയത്തിനൊപ്പം തന്നെ ഒട്ടേറെ ഡാൻസ് ഷോകളും പ്രഭുദേവ ചെയ്യാറുണ്ട്. ഇപ്പോഴിതാ തന്റെ മകൻ ഋഷി രാഘവേന്ദർ ദേവയെ ആദ്യമായി പൊതുവേദിയിൽ പരിചയപ്പെടുത്തിയിരിക്കുകയാണ് നടൻ.

ചെന്നൈയിൽ നടന്ന ലൈവ് ഷോയിലാണ് പ്രഭു​​ദേവയും മകൻ ഋഷിയും ഒന്നിച്ച് പെർഫോമൻസുമായെത്തിയത്. ഇതാദ്യമായാണ് അച്ഛനും മകനും ഒന്നിച്ച് ഡാൻസുമായെത്തുന്നത്. മകനൊപ്പമുള്ള ഡാൻസിന്റെ വിഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രഭുദേവ പങ്കുവച്ചിട്ടുണ്ട്. "ആദ്യമായി എന്റെ മകൻ ഋഷി രാഘവേന്ദർ ദേവയെ നിങ്ങൾക്ക് മുൻപിൽ പരിചയപ്പെടുത്തുന്നതിൽ എനിക്ക് അഭിമാനമുണ്ട്! ഇത് ഡാൻസിനും അപ്പുറമാണ്- ഇതൊരു പാരമ്പര്യവും അഭിനിവേശവുമാണ്, ഒപ്പം ഇപ്പോൾ തുടങ്ങുന്ന ഒരു യാത്രയും".- ഇൻസ്റ്റ​ഗ്രാമിൽ വിഡിയോ പങ്കുവച്ച് പ്രഭുദേവ കുറിച്ചു.

നിരവധി പേരാണ് ഋഷിയ്ക്ക് ആശംസകൾ നേരുന്നത്. അച്ഛനെപ്പോലെ തന്നെ അടിപൊളിയായാണ് ഋഷിയുടെ നൃത്തവുമെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. അതേസമയം ചെന്നൈയിൽ നടന്ന പ്രഭുദേവയുടെ ലൈവ് ഷോയിൽ കോളിവുഡിൽ നിന്നും നിരവധി സെലിബ്രിറ്റികളും പങ്കെടുത്തിരുന്നു. ധനുഷ്, വടിവേലു, എസ്ജെ സൂര്യ, റോജ, മീന തുടങ്ങിയ താരങ്ങളും എത്തിയിരുന്നു.

കഴിഞ്ഞ ദിവസം ഷോയ്ക്കിടയിൽ വടിവേലുവിനോടുള്ള പ്രഭുദേവയുടെ പെരുമാറ്റം സോഷ്യൽ മീഡിയയിൽ വൻ വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. വടിവേലുവിന്‍റെ മുഖത്തു നോക്കി ചില ആക്ഷനുകള്‍ കാണിക്കുകയും പിന്നീട് അദ്ദേഹത്തിന്റെ മുഖം പിടിച്ചുവച്ച് വായില്‍ വിരലിടുന്നതും തലമുടി അലങ്കോലമാക്കുകയും ചെയ്യുന്ന പ്രഭുദേവയുടെ വിഡിയോ ആണ് വ്യാപക വിമർശനങ്ങൾക്ക് കാരണമായത്.

കെയ്ത് ​ഗോമസ് സംവിധാനം ചെയ്ത ബദാസ് രവി കുമാർ ആണ് പ്രഭുദേവയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. പ്രഭുദേവയുടെ അച്ഛൻ മുഗുർ സുന്ദറും ഏകദേശം 1000 ത്തോളം സിനിമകൾക്ക് നൃത്തസംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രഭുദേവയുടെയും മുൻ ഭാര്യ റംലത്തിന്റെയും മകനാണ് ഋഷി. 1999 ൽ വിവാഹിതരായ റംലത്തും പ്രഭുദേവയും 2011 ലാണ് വേർപിരിഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com