ന്യൂഇയർ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോള്‍ കാൽ വഴുതി വീണ് മൗനി; കുഴപ്പമൊന്നുമില്ലല്ലോ എന്ന് ആരാധകർ
ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും ഏറെ ആരാധകരുള്ള നടിമാരിലൊരാളാണ് മൗനി റോയ്. പുതുവർഷ ആഘോഷങ്ങളിലാണ് മൗനിയിപ്പോൾ. ഇപ്പോഴിതാ പുതുവർഷത്തിന്റെ തുടക്കം തന്നെ മൗനിയ്ക്ക് അത്ര ശുഭകരമല്ല കാര്യങ്ങളെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
ബാന്ദ്രയിലെ ന്യൂഇയർ പരിപാടി കഴിഞ്ഞ് ഭർത്താവ് സൂരജിനും ഉറ്റ സുഹൃത്തും നടിയുമായ ദിഷ പഠാനിക്കുമൊപ്പം മടങ്ങവേ വഴിയിൽ കാൽവഴുതി വീഴുന്ന മൗനിയുടെ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പാർട്ടി കഴിഞ്ഞ് കാറിലേക്ക് കയറാൻ ഭർത്താവിനൊപ്പം നടന്നു വരുകയായിരുന്നു മൗനി. പെട്ടെന്ന് താരം കാൽ വഴുതി വീഴുകയായിരുന്നു. ഉടൻ തന്നെ ദിഷ പഠാനിയും മൗനിയുടെ ഭർത്താവ് സൂരജും ചേർന്ന് താരത്തെ പിടിച്ചെഴുന്നേൽപ്പിക്കുന്നതും വിഡിയോയിൽ കാണാം. വീണിട്ടും ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു പോകുകയാണ് മൗനി.
നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായെത്തുന്നത്. മൗനിയ്ക്ക് കുഴപ്പൊന്നുമില്ലല്ലോ എന്നാണ് ആരാധകരുടെ ചോദ്യം. ഫറൂഖ് കബീർ സംവിധാനം ചെയ്യുന്ന സലകാർ എന്ന ചിത്രത്തിലാണ് മൗനി ഇപ്പോൾ അഭിനയിക്കുന്നത്. വെൽക്കം ടു ദ് ജംഗിൾ, മലംഗ് 2 എന്നീ ചിത്രങ്ങളും താരത്തിന്റേതായി ഒരുങ്ങുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക