1000 കോടി ബജറ്റ്, ഒരുങ്ങുന്നത് രണ്ട് ഭാ​ഗങ്ങളായി; മഹേഷ് ബാബു - രാജമൗലി ചിത്രത്തിന് തുടക്കം

ഇന്ന് ഹൈദരാബാദിലെ അലുമിനിയം ഫാക്ടറിയിൽ വച്ച് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു.
SSMB29
എസ്എസ്എംബി 29ഫെയ്സ്ബുക്ക്
Updated on

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എസ് എസ് രാജമൗലി - മഹേഷ് ബാബു ചിത്രം. ഇപ്പോഴിതാ ചിത്രത്തിന് ഔദ്യോ​ഗികമായി തുടക്കമായിരിക്കുകയാണ്. ഇന്ന് ഹൈദരാബാദിലെ അലുമിനിയം ഫാക്ടറിയിൽ വച്ച് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. എസ്എസ്എംബി 29 എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകളിൽ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്തു.

ഒരു ആക്ഷൻ - അഡ്വഞ്ചർ സിനിമയായാണ് ചിത്രമൊരുങ്ങുന്നത്. കെനിയ ഉൾപ്പെടെ ആറ് രാജ്യങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. 2024 പകുതിയോടെ ചിത്രീകരണം ആരംഭിക്കേണ്ടതായിരുന്നെങ്കിലും, ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ വർക്കുകൾക്ക് സമയമെടുത്തതോടെയാണ് ഷൂട്ടിങ് നീണ്ടത്. നേരത്തെ നടി പ്രിയങ്ക ചോപ്രയായിരിക്കും ചിത്രത്തിൽ നായികയാവുക എന്ന തരത്തിലും അഭ്യൂഹങ്ങൾ പരന്നിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. മാത്രമല്ല മഹേഷ് ബാബുവിനൊപ്പം ഏതൊക്കെ താരങ്ങൾ ചിത്രത്തിലുണ്ടാകുമെന്നതിനേക്കുറിച്ച് ഒരു വിവരവും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. രണ്ട് ഭാ​ഗങ്ങളായാണ് ചിത്രമെത്തുകയെന്നും റിപ്പോർട്ടുകളുണ്ട്. ആദ്യ ഭാ​ഗം 2027 ൽ പുറത്തിറങ്ങും. രണ്ടാം ഭാ​ഗം 2029 ലാകും റിലീസ് ചെയ്യുക.

പാൻ - ഇന്റർനാഷണൽ പ്രൊജക്ടായാണ് ചിത്രമൊരുങ്ങുന്നതെന്നും വിവരമുണ്ട്. ഏകദേശം 1000 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇത്. മഹേഷ് ബാബുവിന്റെ കരിയറിലെ 29-ാമത്തെ ചിത്രം കൂടിയാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com