ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയും നയൻതാരയും വീണ്ടുമൊന്നിക്കുന്നു. ഡിയർ സ്റ്റുഡൻസ് എന്ന ചിത്രത്തിലൂടെയാണ് ഹിറ്റ് കോമ്പോയെത്തുക. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
നിവിന്റെയും നയൻതാരയുടെയും ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്. 'പുതുവർഷത്തിൽ പുതിയ കഥകൾ… 2025 ഒരു അത്യുഗ്രൻ യാത്രയ്ക്ക് തയ്യാറെടുക്കുന്നു' എന്ന കുറിപ്പോടെയാണ് നിവിൻ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീത് ജെയ്ൻ, നിവിൻ പോളി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 2019 സെപ്റ്റംബർ അഞ്ചിനാണ് ധ്യാൻ ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ ലൗ ആക്ഷൻ ഡ്രാമ തിയറ്ററിലെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക