ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, കടകന്‍, ഓശാന; ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍

മലയാളത്തില്‍ നിന്ന് കടകന്‍, ഓശാന എന്നീ ചിത്രങ്ങളും ഒടിടിയിലേക്ക് എത്തുന്നുണ്ട്
ott release

ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് കണ്ട് ഈ വര്‍ഷം തുടങ്ങാം. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറിയചിത്രം ഒടിടിയില്‍ എത്തുകയാണ്. കൂടാതെ മലയാളത്തില്‍ നിന്ന് കടകന്‍, ഓശാന എന്നീ ചിത്രങ്ങളും ഒടിടിയിലേക്ക് എത്തുന്നുണ്ട്. ഈ ആഴ്ചയിലെ റിലീസുകള്‍ നോക്കാം.

1. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്

all we imagine as light

മലയാളി താരങ്ങളായ കനി കുസൃതി, ദിവ്യ പ്രഭ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. തിയറ്റര്‍ റിലീസിന് പിന്നാലെ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ജനുവരി മൂന്നിന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.

2. കടകന്‍

kadakan

ഹക്കിം ഷാജഹാന്‍ പ്രധാന വേഷത്തിലെത്തിയ കടകന്‍ ഒടിടിയിലേക്ക് എത്തുകയാണ്. മലപ്പുറത്തെ മണ്ണ് മാഫിയയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സോന ഒലിക്കല്‍, ശരത്ത്, ഫാഹിസ് ബിന്‍ റിഫായ്, നിര്‍മല്‍ പാലാഴി, ഹരിശ്രീ അശോകന്‍, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. സണ്‍ നെക്സ്റ്റ്, ഒടിടി പ്ലേ എന്നിവയിലൂടെ ജനുവരി മൂന്നിന് റിലീസിന് എത്തും.

3. ഓശാന

oshana

ധ്യാന്‍ ശ്രീനിവാസന്‍, അല്‍ത്താഫ് സലിം എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഓശാന. എം വി മനോജ് സംവിധാനം ചെയ്ത ചിത്രത്തില്‍ വര്‍ഷ വിശ്വനാഥ്, ബാലാജി ജയരാജന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മനോരമ മാക്‌സിലൂടെ ജനുവരി മൂന്നിന് സ്ട്രീമിങ് ആരംഭിക്കും.

4. ഗുന സീസണ്‍ 2

Gunaah Season 2

സുര്‍ഭി ജ്യോതിയും ഗഷ്മീര്‍ മഹാജനിയും പ്രധാന വേഷത്തിലെത്തിയ വെബ് സീരീസ് ഗുണയുടെ രണ്ടാം സീസണ്‍ എത്തുകയാണ്. അനില്‍ സീനിയറാണ് സീരീസ് ഒരുക്കുന്നത്. ധര്‍ശന്‍ പാണ്ഡ്യ, ശശാങ്ക് കേത്കര്‍ എന്നിവരും രണ്ടാമത്തെ സീസണില്‍ എത്തുന്നുണ്ട്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ജനുവരി മൂന്നിന് സ്ട്രീമിങ് ആരംഭിക്കും.

5. വെന്‍ ദി സാറ്റാര്‍സ് ഗോസിപ്

കൊറിയന്‍ ടെലിവിഷന്‍ സീരീസില്‍ മിന്‍ ഹോ, ഗോങ് ഹ്യോ ജിന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. റൊമാന്റിക് ഡ്രാമ ജനുവരി നാല് മുതല്‍ നെറ്റ്ഫ്‌ളിക്‌സിലൂടെ കാണാം.

6. മിസ്സിങ് യൂ

ഡിറ്റക്റ്റീവ് ഇന്‍സ്‌പെക്ടര്‍ പത്ത് വര്‍ഷം മുന്‍പ് അപ്രത്യക്ഷനാകുന്ന തന്റെ പ്രതിശ്രുത വരനെ ഒരു ഡേറ്റിങ് ആപ്പില്‍ കണ്ടെത്തിയതിനു പിന്നാലെ അച്ഛന്റെ കൊലപാതകക്കേസില്‍ അന്വേഷിക്കുകയാണ്. സസ്‌പെന്‍സ് സീരീസ് കോബെന്റെ നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയത്. ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com