അശ്ലീല പരാമർശം നടത്തിയതിന് വ്യവസായി ബോബി ചെമ്മണൂരിനെതിരെ പരാതി നൽകിയ നടി ഹണി റോസിനെ പിന്തുണച്ച് സീമ ജി നായർ. പെണ്ണിനോട് എങ്ങനെ വേണമെങ്കിലും മോശമായി സംസാരിക്കാം പെരുമാറാം എന്ന ചിന്ത ഇനിയും മാറിയിട്ടില്ല. പണമാണ് എല്ലാത്തിനും ആധാരം എന്ന് കരുതുന്നെങ്കിൽ അത് തെറ്റാണ്. എത്ര വലിയവൻ ആണെങ്കിലും സ്വന്തം തെറ്റുകൾ തിരുത്തണമെന്ന് സീമ ജി നായർ കുറിച്ചു.
‘സ്ത്രീയെ സ്ത്രീയായി അറിയുന്നവർക്ക്, സ്ത്രീയെ സ്ത്രീയായി ജീവിക്കാൻ അനുവദിക്കുന്നവർക്ക്, അവൾ തണലും തുണയും ആവുന്നു. പെണ്ണിനോട് എങ്ങനെ വേണമെങ്കിലും മോശമായി സംസാരിക്കാം, പെരുമാറാം ആ ചിന്തകൾ ഇനിയും മാറിയിട്ടില്ലെങ്കിൽ, എന്തൊക്കെ ഉണ്ടായിട്ട് എന്താകാര്യം?. പണം എല്ലാത്തിനും പരിഹാരം അല്ല. പണമാണ് എല്ലാത്തിനും ആധാരം എന്ന് കരുതിയിട്ടുണ്ടെങ്കിൽ അത് തെറ്റ്. എത്ര വലിയവൻ ആണേലും സ്വന്തം തെറ്റുകൾ തിരുത്തുക.’’–സീമ ജി നായർ കുറിച്ചു.
ഇന്നലെ വൈകീട്ടാണ് ബോബി ചെമ്മണൂരിനെതിരെ ഹണിറോസ് പൊലീസിന് പരാതി നല്‍കുന്നത്. തന്നെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും അശ്ലീല ചുവയോടെയുള്ള ദ്വയാര്‍ഥ പദപ്രയോഗങ്ങള്‍ നടത്തുന്നുവെന്നും കാണിച്ചാണ് നടി പരാതി നല്‍കിയത്. സോഷ്യൽ മീഡിയയിലൂടെയാണ് ആദ്യം താരം താൻ നേരിട്ട അധിക്ഷേപത്തെക്കുറിച്ച് കുറിച്ചത്. പിന്നാലെ ബോബി ചെമ്മണ്ണൂരിന് എതിരെ പരാതി നൽകുകയായിരുന്നു. സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായി ഡബ്ല്യുസിസിയും അമ്മ സംഘടനയും ഹണി റോസിനു പിന്തുണയുമായി എത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക