തിയറ്ററില്‍ മികച്ച വിജയം സ്വന്തമാക്കിയതിനു പിന്നാലെ സൂക്ഷ്മദര്‍ശിനിയും പണിയും ഒടിടി കീഴടക്കാന്‍ എത്തുകയാണ്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിക്രാന്ത് മാസ്സിയുടെ ദി സബര്‍മതി റിപ്പോര്‍ട്ടും ഒടിടിയിലേക്ക് എത്തുകയാണ്. ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍ ഇവയാണ്.
നസ്രിയ നസീമും ബേസില്‍ ജോസഫും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് സൂക്ഷ്മദര്‍ശിനി. എംജെ ജിതിന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ത്രില്ലറായി ഒരുക്കിയ ചിത്രം തിയറ്ററില്‍ വമ്പന്‍ വിജയം നേടിയിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ജനുവരി 11നാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്.
നടന്‍ ജോജു ജോര്‍ജ് ആദ്യമായി സംവിധായകനായ ചിത്രം. ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ ചിത്രം മികച്ച കളക്ഷന്‍ സ്വന്തമാക്കി തിയറ്ററില്‍ 50 ദിവസം പൂര്‍ത്തിയാക്കിയിരുന്നു. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച സാഗര്‍ സൂര്യയുടേയും ജുനൈസിന്റേയും പ്രകടനം ഏറെ കയ്യടി നേടി. അഭിനയ ആണ് നായികയായി എത്തിയത്. ചിത്രം സോണി ലിവിലൂടെ ജനുവരി 16ന് എത്തും.
2002ലെ ഗോദ്ര സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ദി സബര്‍മതി റിപ്പോര്‍ട്ട്. വിക്രാന്ത് മാസ്സി, റാഷി ഖന്ന, റിദ്ദി ധോറ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. സീ 5ലൂടെ ജനുവരി 10ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സിദ്ധാര്‍ഥും അഷിക രംഗനാഥും പ്രധാന വേഷത്തിലെത്തിയ റൊമാന്റിക് ഡ്രാമ. എന്‍ രാജശേഖറാണ് ചിത്രം സംവിധാനം ചെയ്തത്. തമിഴ്, തെലുങ്ക് ഭാഷകളില്‍ ആമസോണ്‍ പ്രൈം വിഡിയോയില്‍ ചിത്രം കാണാം.
ആന്തോളജി സീരീസായ ഗൂസ്ബംപ്‌സിന്റെ രണ്ടാം സീസനാണ് എത്തുന്നത്. ഹൊറര്‍ ത്രില്ലര്‍ സീരിസില്‍ ഫ്രണ്ട്‌സ് താരം ഡേവിഡ് ഷിമ്മറാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. ജനുവരി 10 മുതല്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യും.
സുനില്‍ ഗുപ്തയുടേയും സുനീത്ര ചൗധരിയുടേയും ബ്ലാക്ക് വാറണ്ട്: കണ്‍ഫെഷന്‍സ് ഓഫ് എ തീഹാര്‍ ജയിലര്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുക്കിയ സീരീസ്. തിഹാര്‍ ജയിലിനെ ആസ്പദമാക്കി ഒരുക്കിയ സീരീസില്‍ സഹാന്‍ കപൂര്‍, പരംവീര്‍ സിങ് ചീമ, അനുരാഗ് താക്കൂര്‍, സിദ്ദാന്ദ് ഗുപ്ത എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. നെറ്റ്ഫ്‌ളിക്‌സിലൂടെ ജുനവരി 10 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക