
ഹോളിവുഡ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്റെ മാസ്്റ്റര്‍ പീസായ ഇന്റര്‍സ്റ്റെല്ലര്‍ വീണ്ടും തിയറ്ററുകളിലേക്ക്. ചിത്രത്തിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. നിര്‍മാതാക്കളായ വാര്‍ണര്‍ ബ്രോസ് ആണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
ഫെബ്രുവരി ഏഴിനാണ് ഇന്ത്യയില്‍ ചിത്രത്തിന്റെ റീ- റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ തിയറ്ററുകളിലും ഐ മാക്‌സിലും ചിത്രം കാണാനാവും.
2014ലാണ് ഇന്‍ര്‍സ്റ്റെല്ലര്‍ റിലീസ് ചെയ്യുന്നത്. അച്ഛന്‍-മകള്‍ ബന്ധത്തിന്റെ തീവ്ര സ്‌നേഹത്തെ മനോഹരമായി ചിത്രീകരിച്ച സയന്‍സ് ഫിക്ഷന്‍ ചലച്ചിത്രാനുഭവമാണ്. മാത്യു മക്കോനാഗെ, അന്ന ഹാത്വേ, ജെസീക്ക ചസ്റ്റെയ്ന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക