777 ചാർലിയുടെ സംവിധായകൻ കിരൺരാജ് വിവാഹിതനാകുന്നു; വധു കാസർകോടുകാരി

യുകെയിൽ ഭരതനാട്യം ഇൻസ്റ്റിറ്റ്യൂട്ട് നടത്തുകയാണ് അനയ.
Kiranraj
കിരൺരാജിന്റെ വിവാഹനിശ്ചയ ചടങ്ങിൽ നിന്ന്ഇൻസ്റ്റ​ഗ്രാം
Updated on

കന്നഡ സംവിധായകൻ കിരൺരാജ് വിവാഹിതനാകുന്നു. അനയ വസുധയാണ് വധു. ഞായറാഴ്ച അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇരുവരുടെയും വിവാഹനിശ്ചയം നടന്നു. കിരൺരാജ് തന്നെയാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചത്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേരുന്നത്.

കഴിഞ്ഞ വർഷം യുകെയിലേക്ക് അനിമേഷൻ പഠിക്കാൻ പോകവേ യാത്രയ്ക്കിടയിലാണ് അനയയെ കണ്ടുമുട്ടിയതെന്ന് കിരൺരാജ് അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ജീവിതത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകൾ ഒരുപോലെയാണെന്നും കിരൺ പറഞ്ഞിരുന്നു. യുകെയിൽ ഭരതനാട്യം ഇൻസ്റ്റിറ്റ്യൂട്ട് നടത്തുകയാണ് അനയ.

"വർഷങ്ങൾക്ക് മുൻപേ അവരുടെ കുടുംബം യുകെയിൽ സ്ഥിരതാമസമാണ്. അനയയുടെ കുടുംബവും കാസർകോടുകാരാണ്, ഞാനും അവിടെ തന്നെയാണ് ജനിച്ചതും വളർന്നതുമൊക്കെ. ഞങ്ങളെ തമ്മിൽ ബന്ധിപ്പിച്ച ഒരു ഘടകം ഇതാണ്. എന്റെ ജീവിതത്തിലെ ഈ പുതിയ ഘട്ടത്തിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്".- കിരൺരാജ് അഭിമുഖത്തിൽ പറഞ്ഞു.

777 ചാർലി എന്ന ചിത്രത്തിന്റെ സംവിധായകനാണ് കിരൺരാജ്. രക്ഷിത് ഷെട്ടി നായകനായെത്തിയ ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com