
വിജയ് സേതുപതി പ്രധാന വേഷത്തിലെത്തിയ മഹാരാജയില്‍ അമ്പരപ്പിക്കുന്ന പ്രകടനമാണ് അനുരാഗ് കശ്യപ് കാഴ്ചവെച്ചത്. ചിത്രം അന്താരാഷ്ട്ര ശ്രദ്ധനേടിയതോടെ അനുരാഗിനെ തേടി ഹോളിവുഡില്‍ നിന്ന് അവസരം എത്തിയിരിക്കുകയാണ്. ദി റെവനന്റ്, ബേര്‍ഡ്മാന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനായ അലജാന്‍ഡ്രോ ഗോണ്‍സാലസ് ഇനാരിറ്റു ആണ് തന്റെ പുതിയ സിനിമയിലേക്ക് അനുരാഗിനെ ക്ഷണിച്ചത്.
മഹാരാജ സംവിധായകന്‍ നിതിലന്‍ സ്വാമിനാഥനാണ് ഒരു അവാര്‍ഡ് ചടങ്ങിനിടെ ഈ വിവരം പങ്കുവച്ചത്. അനുരാഗ് സാറിന്റെ വലിയ ആരാധകനാണ് ഞാന്‍. അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ഞാന്‍ അടുത്തിടെ മുംബൈയില്‍ പോയിരുന്നു. ആ സമയത്താണ് അദ്ദേഹം പറഞ്ഞത്, മഹാരാജ കാരണം ഇനാരിറ്റു തന്നെ പുതിയ സിനിമയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന്. ആദ്യം ഇത് കേട്ടപ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. എനിക്ക് വളരെ സന്തോഷം തോന്നി. ഞാന്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നു.- നിതിലന്‍ പറഞ്ഞു.
ഇനാരിറ്റുയുടെ പുതിയ സിനിമയില്‍ സൂപ്പര്‍താരം ടോം ക്രൂസ് നായകനായി എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയിലേക്ക് അനുരാഗ് കശ്യപിനെ കാസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക