ഹൈദരാബാദിൽ പറന്നെത്തി പ്രിയങ്ക ചോപ്ര; രാജമൗലി- മഹേഷ് ബാബു ചിത്രത്തിൽ ജോയിൻ ചെയ്യും?

ബ്രൗൺ നിറത്തിലുള്ള ഹൂഡി വസ്ത്രത്തിലാണ് നടിയെ കാണപ്പടുന്നത്.
Priyanka Chopra
പ്രിയങ്ക ചോപ്രഇൻസ്റ്റ​ഗ്രാം
Updated on

എസ് എസ് രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എസ്എസ്എംബി 29. ഇപ്പോഴിതാ ചിത്രത്തിലെ നായിക പ്രിയങ്ക ചോപ്ര സിനിമയുടെ ഭാഗമായി ഹൈദരാബാദിൽ എത്തിയിരിക്കുകയാണ്. പ്രിയങ്ക എയർപോർട്ടിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബ്രൗൺ നിറത്തിലുള്ള ഹൂഡി വസ്ത്രത്തിലാണ് നടിയെ കാണപ്പടുന്നത്.

എന്നാൽ പ്രിയങ്ക തന്നെയാണോ ചിത്രത്തിലെ നായികയെന്ന കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. 1000-1300 കോടി ബജറ്റിലാകും ചിത്രം ഒരുങ്ങുക. സിനിമയുടെ കോ പ്രൊഡ്യൂസറായ തമ്മറെഡ്ഡി ഭരദ്വാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘ചിത്രത്തിന്റെ ലൊക്കേഷന്‍ ഹണ്ട് നടന്നു കൊണ്ടിരിക്കുകയാണ്. ആര്‍ആര്‍ആര്‍ കൊണ്ടൊന്നും രാജമൗലി നിര്‍ത്തില്ല. ഈ സിനിമയുടെ ബജറ്റ് പ്രതീക്ഷിക്കുന്നത് 1000-1300 കോടിയാണ്.

ഹോളിവുഡിലെ വമ്പന്‍ സ്റ്റുഡിയോകളുമായി ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയുടെ നാഴികക്കല്ലായി ഈ ചിത്രം മാറും,’ തമ്മറെഡ്ഡി ഭരദ്വാജ് പറഞ്ഞു. ചിത്രം 2026 ലായിരിക്കും റിലീസ് ചെയ്യുക. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോർട്ടുകളുമുണ്ട്.

രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com