കടിഞ്ഞൂല്‍ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി നടി രഹസ്യ ഗോരകും കിരണ്‍ അബ്ബാവരവും; ചിത്രങ്ങള്‍

മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്
‍ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍
‍ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍
Updated on
1 min read

ഴിഞ്ഞ വര്‍ഷമാണ് തെലുങ്ക് നടന്‍ കിരണ്‍ അബ്ബാവരവും നടി രഹസ്യ ഗോരകും വിവാഹിതരായത്. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്ന് രഹസ്യ ഇടവേളയെടുക്കുകയും ചെയ്തിരുന്നു. തങ്ങള്‍ അച്ഛനും അമ്മയുമാവാന്‍ പോവുകയാണെന്നുള്ള സന്തോഷ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരങ്ങള്‍.

മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിന്റെ അള്‍ട്രാസൗണ്ട് ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

2019 ല്‍ രാജാ വാരു റാണി ഗാരു എന്ന ചിത്രത്തിന്റെ സെറ്റിലാണ് കിരണ്‍ അബ്ബാവാരവും രഹസ്യ ഗോരക്കും കണ്ടുമുട്ടുന്നത്. മാര്‍ച്ച് 2024-ലാണ് ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. തുടര്‍ന്ന് ഓഗസ്റ്റിലായിരുന്നു വിവാഹം. അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത രഹസ്യ അവസാനമായി അഭിനയിച്ച ചിത്രം 2021-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ സര്‍ബത്താണ്.

കിരണിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ കെ എ എന്ന ചിത്രം നിരൂപക പ്രശംസയും വാണിജ്യ വിജയവും സ്വന്തമാക്കിയിരുന്നു. ദീപാവലിക്കായിരുന്നു കിരണിന്റെ അവസാനത്തെ ചിത്രം പുറത്തിറങ്ങിയത്. ദില്‍റുബ എന്ന കിരണിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് വിശ്വ കരുണ്‍ ആണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Electricity cost of making 80s films is shocking
Student arrested for morphing classmates' photos
Malappuram Cyber Police Case Over Morphed Onam Photos
Nayanthara
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com